ഫിലാഡല്‍ഫിയ മലയാളി പോസ്റല്‍ എംപ്ളോയീസിന്റെ വര്‍ണ്ണാഭമായ ഓണാഘോഷം
Thursday, September 4, 2014 3:03 AM IST
ഫിലാഡല്‍ഫിയ: യു. എസ്. പോസ്റല്‍ സര്‍വീസിന്റെ കീഴില്‍ വിശാല ഫിലാഡല്‍ഫിയാ റീജിയണില്‍ ജോലിചെയ്യുന്ന മലയാളി എംപ്ളോയീസിന്റെ കൂട്ടായ്മയായ അമേരിക്കന്‍ മലയാളി പോസ്റല്‍ എംപ്ളോയീസ് അസോസിയേഷന്‍ മലയാളികളുടെ ദേശീയോല്‍സവമായ തിരുവോണം നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു.

ലേബര്‍ ഡേ ദിനമായ സെപ്റ്റംബര്‍ 1 തിങ്കളാഴ്ച്ച അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തിലായി ഓണാഘോഷപരിപാടികള്‍ അരങ്ങേറി യത്. അത്തപ്പൂക്കളം, കുട്ടികളുടെ ഓണമല്‍സരങ്ങള്‍, ഓണസദ്യ എന്നിവയായിരുന്നു ഓണാഘോഷത്തിന്റെ ഭാഗമായി ക്രമീകരിച്ചിരുന്നത്.

കേരളീയ വേഷമണിഞ്ഞു മലയാളിമങ്കമാര്‍ രൂപകല്പനചെയ്തു തയാറാക്കിയ അത്തപ്പൂക്കളം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. കുട്ടികളുടെ താലപ്പൊലിയും ആഘോഷങ്ങള്‍ മാറ്റുകൂട്ടി.
അമ്മ എന്ന പേരില്‍ അറിയപ്പെടുന്ന അമേരിക്കന്‍ മലയാളി മെയില്‍ മാന്‍ അസോസിയേഷന്‍ ഭാരവാഹികളായ സജി സെബാസ്റ്യന്‍, മാത്യു വര്‍ഗീസ്്, ജസ്റിന്‍ ജോസ്, ഷൈന്‍ ഉമ്മന്‍, സന്തോഷ് മത്തായി, സാം ചാക്കോ, അലക്സ് ജേക്കബ്, ജോര്‍ജ് എബ്രാഹം, ജോസഫ് ചെറിയാന്‍, സണ്ണി ഫിലിപ് എന്നിവര്‍ പരിപാടികള്‍ നേതൃത്വം നല്‍കി. സജി സെബാസ്റ്യന്‍ സ്വാഗതവും, മാത| വര്‍ഗീസ്് കൃതജ്ഞതയും പറഞ്ഞു. ജസ്റിന്‍ ജോസ്, സജി സെബാസ്റ്യന്‍ എന്നിവര്‍ എംസിമാരായി.

നാടന്‍ വാഴയിലയില്‍ വിളമ്പിയ ഇരുപത്തൊന്ന് വിഭവങ്ങളടങ്ങിയ ഓണസദ്യയ്ക്കുശേഷം വൈവിധ്യമാര്‍ന്ന കലാപരിപടികളും, നൃത്തരംഗങ്ങളും അരങ്ങേറി. എല്ലാവര്‍ഷവും ലേബര്‍ ഡേ ദിനത്തിലാണ് മലയാളി പോസ്റല്‍ എംപ്ളോയീസ് അസോസിയേഷന്‍ ഓണം ആഘോഷിക്കുന്നത്. സജി സെബാസ്റ്യന്‍ അറിയിച്ചതാണീ വിവരങ്ങള്‍.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍