പ്രവാസി മലയാളി ജോണി മറ്റത്തിന്റെ പിതാവ് നിര്യാതനായി
Wednesday, September 3, 2014 5:44 AM IST
മെല്‍ബണ്‍: മെല്‍ബണിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനും മെട്രോ മലയാളത്തിന്റെ മെല്‍ബണ്‍ റിപ്പോര്‍ട്ടറുമായ ജോണി സി. മറ്റത്തിന്റെ പിതാവ് പി.വി ചാക്കോ മറ്റത്തില്‍ (79) നിര്യാതനായി. സംസ്കാരം സെപ്റ്റംബര്‍ നാലിന് (വ്യാഴം) ഉച്ചകഴിഞ്ഞ് മൂന്നിന് ചാലില്‍ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍.

ഭാര്യ: ത്രേസ്യാമ്മ ചാക്കോ ചങ്ങനാശേരി കുന്നത്ത് കുടുംബാംഗം.

മറ്റുക്കള്‍: ജോസഫ് സി. മറ്റം (റിട്ട. പ്രഫ. സെന്റ് സേവ്യേഴ്സ് കോളജ്, കൊതവറ, ചാത്തനാട്, ആലപ്പുഴ), ജോര്‍ സി. മറ്റം (മറ്റം ഇംപോര്‍ട്സ്, എറണാകുളം), ആന്‍സി (ചങ്ങനാശേരി), തോമസ് സി. മറ്റം (തണ്ണീര്‍മുക്കം), സണ്ണി സി. മറ്റം (ഇന്‍ഷ്വറന്‍സ് സര്‍വേയര്‍, ചേര്‍ത്തല), ജെയിംസ് സി. മറ്റം (എറണാകുളം), മരുമക്കള്‍: ലാലിച്ചന്‍ തേവലശേരി (റിട്ട. മുന്‍സിപ്പാലിറ്റി ഓഫീസര്‍, ചങ്ങനാശേരി),

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്