കാന്‍ജ് ഓണാഘോഷം 2014 സെപ്റ്റംബര്‍ 14 ന്
Tuesday, September 2, 2014 4:41 AM IST
ന്യൂജേഴ്സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) ഓണാഘോഷം 2014 സെപ്റ്റംബര്‍ 14 ന് നടത്തപ്പെടുന്നു. നോര്‍ത്ത് ബ്രോന്‍സ്വിക് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്ന ഓണാഘോഷത്തില്‍ പഞ്ചവാദ്യ മേളങ്ങളുടേയും, താലപ്പൊലിയേന്തിയ യുവതികളുടെയും ബാലികമാരുടേയും അകമ്പടിയോടെ മാവേലി മന്നന്റെ എഴുന്നള്ളത്തും വിവിധ തനതു കേരള കലാരുപങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഘോഷയാത്രയും ഉണ്ടായിരിക്കുന്നതാണ്,

സിത്താര്‍ പാലസ് ഒരുക്കുന്ന സ്പെഷ്യല്‍ ഓണസദ്യ പരിപാടിക്ക് കൊഴുപ്പ് പകരുന്നു രാഷ്ട്രീയ സാമൂഹിക സിനിമാ രംഗങ്ങളിലെ പ്രശസ്തര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനത്തിന് ശേഷം നടക്കുന്ന കോമഡി സ്കിറ്റ് ഡാന്‍സ് തുടങ്ങിയ കലാപരിപാടികളില്‍ അമേരിക്കയിലെ കഴിവുറ്റ കലാകാരന്മാര്‍ പങ്കെടുക്കുന്നു.

മലയാള സിനിമയിലെ പ്രശസ്ത പിന്നണി ഗായകന്‍ ഫ്രാങ്കോയും ഒപ്പം നിരവധി ഗായകരും ചേര്‍ന്ന് ഒരുക്കുന്ന സംഗീത സായാഹ്നം കാന്‍ജ് ഓണാഘോഷത്തിനു മാറ്റ് കൂട്ടും , കാന്‍ജ് മാസ്റര്‍പീസ് അത്തപ്പുക്കളം, തിരുവാതിര തുടങ്ങിയ നിരവധി പരിപാടികള്‍ ഇത്തവണയും ഉണ്ടായിരിക്കുന്നതാണ്,

ഓണം പ്രോഗ്രാം കണ്‍വീനര്‍ സ്വപ്ന രാജേഷ് , ഹരികുമാര്‍ രാജന്‍ ,മാലിനി നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓണം പ്രോഗ്രാം ടിക്കറ്റ് കിക്ക് ഓഫ് ചടങ്ങില്‍ ദിലീപ് വര്‍ഗീസ്, തോമസ് മൊട്ടക്കല്‍ തുടങ്ങിയ അനേകം പ്രമുഖര്‍ പ്രസിഡന്റ് ജെ പണിക്കരുടെ കൈയില്‍ നിന്നും ടിക്കറ്റുകള്‍ ഏറ്റുവാങ്ങി ഔപചാരികമായി ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ജിബി തോമസ്, മാലിനി നായര്‍, സണ്ണി വാളിപ്ളാക്കല്‍, സജി പോള്‍,ഷീല ശ്രീകുമാര്‍ ഉള്‍പെടെ വിപുലമായ കമ്മിറ്റിയാണ് ഈവര്‍ഷത്തെ ഓണാഘോഷത്തിന് നേതൃത്വം നല്‍കുന്നത്.

പ്രോഗ്രാം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണെന്നും ആദ്യം ടിക്കറ്റ് എടുക്കുന്നവര്‍ക്കുള്ള പ്രത്യേക സൌജന്യങ്ങള്‍ ലഭിക്കുന്നതിന് വെബ്സൈറ്റ് ംംം.സമിഷ.ീൃഴ
സന്ദര്‍ശിക്കണമെന്ന് ട്രഷറര്‍ ജെയിംസ് ജോര്‍ജ് നിര്‍ദേശിച്ചു.

നന്ദിനി മേനോന്‍,സോബിന്‍ ചാക്കോ, ദീപ്തി നായര്‍,അബ്ദുള്ള സൈദ് ,ജോസഫ് ഇടിക്കുള തുടങ്ങിയവര്‍ പ്രോഗ്രാം വിജയിപ്പിക്കുന്നതിനായി അണിയറയില്‍ പ്രവര്‍ത്തിക്കുന്നു

അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും കുടുംബ സമേതം ഓണാഘോഷങ്ങളിലേക്ക് ക്ഷണിക്കുന്നതായി സെക്രട്ടറി അനില്‍ പുത്തന്‍ചിറ അറിയിച്ചു. ജോസഫ് ഇടിക്കുള അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം