തുരുത്തിക്കാട് ബിഎഎം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മാത്യൂസ് എം. ജോര്‍ജിന് ന്യുയോര്‍ക്കില്‍ സ്വീകരണം
Wednesday, August 20, 2014 3:46 AM IST
ന്യുയോര്‍ക്ക്: തുരുത്തിക്കാട് ബിഎഎം കോളജ് പ്രിന്‍സിപ്പാള്‍ ഡോ. മാത്യൂസ് എം. ജോര്‍ജിന് പൂര്‍വ്വ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു. 24ന് വൈകുന്നേരം ഏഴിന് ക്വീന്‍സിലുള്ള ടേസ്റ്റ്
ഓഫ് കൊച്ചിന്‍ റെന്നോറന്റിലാണ് സ്വീകരണം.

1988 ല്‍ ബിഎഎം കോളജില്‍ അധ്യാപകനായി ചേര്‍ന്ന ഡോ. മാത്യുസ് 2013 ല്‍ പ്രിന്‍സിപ്പാളായി നിയമിതനായി. മുന്‍കാല സഹപാഠികളേയും, സുഹൃത്തുക്കളേയും കാണുവാനും, സുഹൃത്ത് ബന്ധങ്ങള്‍ പുതുക്കുവാനുള്ള ഈ കുടിചേരലിലേക്ക് തുരുത്തിക്കാട്ട് കോളജിലെ എല്ലാ പൂര്‍വ്വ വിദ്യാര്‍ഥികളേയും, അഭ്യുദയകാംക്ഷികളേയും സ്വാഗതം ചെയ്യുന്നു. വിവരങ്ങള്‍ക്ക് - ഷോളി കുമ്പിളുവേലി -9143306340, സജി തോമസ്-6465918465, പ്രദീപ്നായര്‍ - 6312458804

അഡ്രസ്-ഠമലെേ ീള ഇീരവശി, 24808 ഡിശീി ഠൌൃിുശസല, ആലഹഹൃീലെ ചഥ, ജവ-7183473900

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി