റവ ഡോ. എം.ഇ. ഇടിക്കുള കോര്‍എപ്പിസ്കോപ്പ ഫ്ളോറിഡയില്‍ കാലംചെയ്തു
Wednesday, August 20, 2014 3:07 AM IST
ഫ്ളോറിഡ: മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ ആദ്യകാല വൈദീകനും പ്രക്കാനം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പള്ളി ഇടവക അംഗവുമായ മുട്ടാണിയില്‍ റവ. ഡോ.എം.ഇ. ഇടിക്കുള കോര്‍ എപ്പിസ്കോപ്പ (87)താമ്പയില്‍ കാലം ചെയ്തു

അടൂര്‍ വടക്കേടത്ത് തോട്ടത്തില്‍ ശോശാമ്മയാണ് ഭാര്യ. മക്കള്‍: സാജി ജോണ്‍, ഡോ. സേബു ഇടിക്കുള ഡിഎംഡി. മരുമക്കള്‍: ജെറി ജോണ്‍, ലോറി സേബു. കൊച്ചുമക്കള്‍: സാമുവേല്‍ ജോണ്‍, അലീഷ, സമാന്ത.

സംസ്കാരശുശ്രൂഷകള്‍ കോര്‍എപ്പിസ്കോപ്പ ആദ്യം വികാരിയായി സേവനം അനുഷ്ഠിടിച്ച ന്യൂയോര്‍ക്ക് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടക്കും (175 ഇവല്യൃൃ ഘമില എഹീൃമഹ ജമൃസ, ചഥ 11040 ).

1957 ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ആദ്യകാല വൈദീകരില്‍ ഒരാളായിരുന്ന റവ.ഡോ. ഇടിക്കുള കോര്‍ എപ്പിസ്കോപ്പ സത്യവിശ്വാസത്തോടെ ഏറെ ക്ളേശങ്ങള്‍ സഹിച്ച് സഭയുടെ വളര്‍ച്ചയ്ക്കായി വിവിധ ദേവാലയങ്ങള്‍ ആരംഭിച്ചു. അദ്ദേഹത്തിന്റെ ദേഹ വിയോഗത്തില്‍ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപൊലീത്ത സഖറിയ മാര്‍ നിക്കോളാവോസും സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപൊലീത്ത അലക്സിയോസ് മാര്‍ യൂസേബിയോസും അനുശോചനം രേഖപ്പെടുത്തി. ഓര്‍ത്തോഡോക്സ് ടിവിക്കുവേണ്ടി ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം, അനുശോചനം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9414882650