വെസ്റ്ചെസ്റര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Tuesday, August 19, 2014 4:41 AM IST
ന്യൂയോര്‍ക്ക്: ഓഗസ്റ് 30ന് (ശനി) ഗ്രീന്‍ബര്‍ഗിലുള്ള വുഡ്ലാന്റ് ഹൈസ്കൂളില്‍ നടക്കുന്ന വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിവിധ സംഘടനാ നേതാക്കളും സാമൂഹിക സാംസ്കാരിക നേതാക്കന്മാരും ചടങ്ങില്‍ പങ്കെടുക്കും.

രാവിലെ 11.30 മുതല്‍ ഒന്നു വരെ ഓണസദ്യയും തുടര്‍ന്ന് പഞ്ചവാദ്യത്തിന്റേയും ശിങ്കാരിമേളത്തിന്റേയും അകമ്പടിയോടെയുള്ള മാവേലിമന്നന്റെ എഴുന്നള്ളത്ത്, വിമന്‍സ് ഫോറം അവതരിപ്പിക്കുന്ന തിരുവാതിര, സുപ്രസിദ്ധ സിനിമാ സീരിയല്‍ നടന്‍ രാജ്ബാബറും സംഘവും അവതരിപ്പിക്കുന്ന സൂര്യ പ്രൊഡക്ഷന്‍സിന്റെ സൂര്യസായാഹ്നം (നൃത്ത സംഗീത ഹാസ്യ കലാപരിപാടികള്‍) എന്നിവ ഉണ്ടായിരിക്കും.

വെസ്റ് ചെസ്റര്‍ നിവാസികളായ എല്ലാ മലയാളി സ്നേഹിതന്മാരും കുടുംബ സമേതം പരിപാടിയില്‍ സംബന്ധിച്ച് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് കുറൂര്‍ രാജന്‍, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, സെക്രട്ടറി രാജ് തോമസ്, ട്രഷറര്‍ രാജന്‍ ടി. ജേക്കബ്, ജോയിന്റ് സെക്രട്ടറി ജനാര്‍ദ്ദനന്‍ ഗോവിന്ദന്‍, കോഓര്‍ഡിനേറ്റര്‍ ജോയി ഇട്ടന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം