മറിയാമ്മ നൈനാന്‍ നിര്യാതയായി
Saturday, August 16, 2014 4:46 AM IST
ഡാളസ്: ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ ഇടവക അംഗവും, ഡാളസ് സൌഹൃദ വേദിയുടെ പ്രധാന പ്രവര്‍ത്തകനുമായ റജിമോന്‍ നൈനാന്റെ മാതാവ് മറിയാമ്മ നൈനാന്‍ (96 വയസ്സ്) വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഓഗസ്റ് 13 ബുധനാഴ്ച നാട്ടിലുള്ള വസതിയില്‍ വെച്ചു നിര്യാതയായി.

തടിയൂര്‍ കാക്കനാട്ടില്‍ പരേതനായ തോമസ് നൈനാന്റെ ഭാര്യാണ് പരേത. ശോശാമ്മ (മല്ലപ്പള്ളി) ബാബു ജോണ്‍ (നാരാണംമൂഴി പഞ്ചായത്ത്), നൈനാന്‍ തോമസ് (റിട്ട.ഹെഡ് മാസ്റര്‍, തടിയൂര്‍), പരേതനായ ജോണ്‍ നൈനാന്‍, അന്നമ്മ ജോര്‍ജ് (ഡാളസ്), റജിമോന്‍ നൈനാന്‍ (ഡാളസ്) എന്നിവര് മക്കളാണ്. സംസ്കാരം കുറിയന്നൂര്‍ ശലേം മാര്‍ത്തോമ പള്ളിയില്‍ സെമിത്തേരിയില്‍ പിന്നീട്.
വിവരങ്ങള്‍ക്ക്: റജിമോന്‍ നൈനാന്‍: 972 899 2083, 469 531 9547.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ