ആലിസ് സ്പ്രിംഗില്‍ ഒഐസിസി കമ്മിറ്റി നിലവില്‍ വന്നു
Thursday, August 14, 2014 6:30 AM IST
ക്ളേറ്റണ്‍ (ഓസ്ട്രേലിയ): ആലിസ് സ്പ്രിംഗ്സില്‍ ഒഐസിസി കമ്മിറ്റി നിലവില്‍ വന്നു. ഒഐസിസി അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന മെംബര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായി ഒഐസിസി ദേശീയ കമ്മിറ്റി അംഗം അഡ്വ. സൈജന്‍ ഡി. ഇഞ്ചയ്ക്കലിന്റെ നേതൃത്വത്തില്‍ മെംബര്‍ഷിപ്പ് കാമ്പയിനും റീജിയണല്‍ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പും നടന്നു.

തെരഞ്ഞെടുപ്പില്‍ ജോ ജോണ്‍ അടപ്പൂര്‍ പ്രസിഡന്റായും ബിറ്റു കോശി ചാക്കോ വൈസ് പ്രസിഡന്റായും പ്രശാന്ത് തലച്ചിറ (ലാലന്‍) സെക്രട്ടറി ആയും സെബാസ്റ്യന്‍ ജോസഫ് ജോയിന്റെ സെക്രട്ടറിയായും അനീഷ് ഐപ്പ് ട്രഷറര്‍ ആയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജിബിന്‍ ജോര്‍ജ്, ആന്റു പോള്‍, പൌളി ചാക്കോ, ജിനേഷ് പാറയ്ക്കലിനെയും നാഷണല്‍ കമ്മിറ്റി അംഗമായി അഡ്വ. സൈജന്‍ ഡി ഇഞ്ചയ്ക്കലിനെയും സ്റേറ്റ് കമ്മിറ്റി അംഗമായി ജിനീഷ് പാറയ്ക്കലിനെയും ഐകകണ്ഠേന തെരഞ്ഞെടുത്തു.

സ്വാതന്ത്യ്രദിനാഘോഷം ഓഗസ്റ് 16ന് (ശനി) ഉച്ചയ്ക്ക് 12 മുതല്‍ മള്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് സെന്‍ട്രല്‍ ഓസ്ട്രേലിയ (എംസിഎസ്സിഎ), ആലിസ് സ്പ്രിംഗില്‍ നടത്തുമെന്ന് ഒഐസിസി റീജിയണല്‍ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സി.പി സാജു