സെന്റ് ക്ളാരറ്റ് കോളജില്‍ രക്തദാന ക്യാമ്പ്
Thursday, August 14, 2014 6:14 AM IST
ബാംഗളൂര്‍: ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി കര്‍ണാടക ശാഖയുടെ ആഭിമുഖ്യത്തില്‍ സെന്റ് ക്ളാരറ്റ് കോളജില്‍ രക്തദാന ക്യാമ്പ് നടത്തി. കോളജിലെ എന്‍എസ്എസിന്റേയും എസ്എഎഫിന്റേയും സഹകരണത്തോടെയായിരുന്നു ക്യാമ്പ്. രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് റെഡ് ക്രോസ് സൊസൈറ്റിയിലെ ഡോ.അര്‍പ്പിത വിദ്യാര്‍ഥികള്‍ക്ക് ക്ളാസെടുത്തു.