കേരളാ കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്സി സില്‍വര്‍ ജൂബിലി ആഘോഷം സെപ്റ്റംബപര്‍ 13 ന്
Friday, August 8, 2014 8:09 AM IST
ന്യൂജേഴ്സി: നോര്‍ത്ത് ന്യൂജേഴ്സി മലയാളി സമൂഹത്തിന്റെ കലാ, സാംസ്കാരിക, കായിക രംഗത്ത് നിറ സാന്നിധ്യമായി കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലം പ്രവര്‍ത്തിച്ചുവരുന്ന കേരളാ കള്‍ച്ചറല്‍ ഫോറത്തിന്റെ രജതജൂബിലിയിലും ഓണാഘോഷത്തിലും ന്യൂയോര്‍ക്ക് കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ അംബാസഡര്‍ ഡി.എം. മുലേയ് പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഇന്ത്യന്‍ കോണ്‍സുലേറ്റ് സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തിയ കേരളാ കള്‍ച്ചറല്‍ ഫോറം ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ കോണ്‍സലേറ്റുവഴി ലഭ്യമാകുന്ന സേവനങ്ങളെ സംബന്ധിച്ച് കൂടുതല്‍ ആശയവിനിമയത്തിന് താന്‍ മുന്‍കൈ എടുക്കുമെന്നും കേരളാ കള്‍ച്ചറല്‍ ഫോറം പോലെയുള്ള സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം തദവസരത്തില്‍ അറിയിച്ചു.

കേരളാ കള്‍ച്ചറല്‍ ഫോറം പേട്രണ്‍ ടി.എസ്. ചാക്കോയും ട്രസ്റിപോര്‍ഡ് ചെയര്‍മാന്‍ ടി.എം. സാമുവേലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

സെപ്റ്റംബര്‍ 13ന് (ശനി) ടീനെക്ക് ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്ന സില്‍വര്‍ ജൂബിലിയും ഓണാഘോഷവും ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയോടെ ആരംഭിക്കും. തുടര്‍ന്ന് ചെണ്ടമേളം, മാവേലിയുടെ എഴുന്നള്ളത്ത് താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ കേരളത്തനിമയുള്ള വര്‍ണശബളമായ ഘോഷയാത്ര, കേരളത്തിലെയും അമേരിക്കയിലെയും, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മത നേതാക്കള്‍ പങ്കെടുക്കും പൊതുസമ്മേളനം, കുട്ടികളുടെ നൃത്തനിര്‍ത്യങ്ങള്‍, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ എന്നിവ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. കഴിഞ്ഞ 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചം വീശുവാനും സില്‍വര്‍

ജൂബിലിയുടെ ഓര്‍മ നിലനിര്‍ത്തുവാനും ആഘോഷങ്ങളുടെ ഭാഗമായി ഒരു സ്മരണിക (സുവനിയര്‍) പ്രസിദ്ധീകരിക്കുവാനും തീരുമാനിച്ചിരിക്കുന്നു.

ആഘോഷങ്ങള്‍ ഒരു വന്‍ വിജയമാക്കുവാന്‍ കേരളാ കള്‍ച്ചറല്‍ ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റിക്കൊപ്പം ദേവസി പാലാട്ടി സില്‍വര്‍ ജൂബിലി കോ ഓര്‍ഡിനേറ്റര്‍, എല്‍ദോ പോള്‍ കള്‍ച്ചറല്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍, ഡോ.ജോജി ചെറിയാന്‍ സില്‍വര്‍ ജൂബിലി സൂവനീര്‍ കോ ഓര്‍ഡിനേറ്റര്‍, വര്‍ഗീസ് പ്ളാമൂട്ടില്‍ സുവനീര്‍ എഡിറ്റര്‍, ടി.എം സാമുവേല്‍ ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ എന്നിവരുള്‍പ്പെടുന്ന വിപുലമായ കമ്മിറ്റി ഊര്‍ജിതമായി പ്രവര്‍ത്തിച്ചുവരുന്നുവെന്ന് കേരളാ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ജോയി ചാക്കപ്പന്‍, സെക്രട്ടറി ദാസ് കണ്ണംകുഴിയില്‍, പേട്രണ്‍ ടി.എസ്. ചാക്കോ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയി ചാക്കപ്പന്‍ (പ്രസിഡന്റ)് 201 343 6072, ദാസ് കണ്ണംകുഴിയില്‍ (സെക്രട്ടറി) 201 281 5050, അഡ്വ. റോയ് പി. ജേക്കബ് കൊടുമണ്‍ (വൈസ് പ്രസിഡന്റ്) 201 483 8896, ടി.എസ്. ചാക്കോ (പേട്രണ്‍) 201 262 5979, വര്‍ഗീസ് ജേക്കബ് (ട്രഷറര്‍) 201 262 5979, ആന്റണി കുര്യന്‍ (ജോ. സെക്രട്ടറി) 201 261 4563, ദേവസി പാലാട്ടി (സില്‍വര്‍ ജൂബിലി കോ ഓര്‍ഡിനേറ്റര്‍) 201 836 4910, എല്‍ദോ പോള്‍ (കള്‍ച്ചറല്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍) 201

370 5019, ടി.എം. സാമുവല്‍ (ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍) 201 836 6537, ഡോ. ജോജി ചെറിയാന്‍ (സുവനീര്‍ കോ ഓര്‍ഡിനേറ്റര്‍) 201 483 7595, വര്‍ഗീസ് പ്ളാമൂട്ടില്‍ (സുവനീര്‍ എഡിറ്റര്‍) 201 385 6964.