ന്യൂജേഴ്സി: ന്യൂജേഴ്സി മലയാളികളുടെ സ്വന്തം സംഘടനയായി മാറി, കായിക പ്രസ്കതിയുള്ള അവതരണ വിശേഷണങ്ങളാല്‍ സമ്പന്നമായ മലയാളി അസോസിയേഷന് ഓഫ് ന്യൂജേഴ്സി (മഞ്ച്) ഓണാഘോഷം സംഘടിപ്പിക്കുന്നു.
സെപ്റ്റംബര്‍ 20ന് (ശനി) രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചു വരെ നട്ലിയിലുള്ള സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിലാണ് (17ങീിശെഴിീൃ ഛംലി ജഘ, ചൌഹേല്യ, ചഖ 07110) ആഘോഷ പരിപാടികള്‍. രാഷ്ട്രീയ, സാമൂഹ്യ നേതാക്കള്‍ക്കൊപ്പം മലയാള സിനിമാ താരങ്ങളും പങ്കെടുക്കുന്ന ആഘോഷ വേളയില്‍ ശിങ്കാരിമേളം, താലപ്പൊലി, വള്ളംകളി, പുലികളി, തിരുവാതിര എന്നിവയൊക്കെ ക്രമീകരിച്ചിട്ടുണ്ട്. വിഭവസമൃദ്ധമായ ഓണസദ്യ 11 മുതല്‍ ഒന്നു വരെ നടക്കും. തുടര്‍ന്ന് പൊതുസമ്മേളനം ആരംഭിക്കും.
ഗിരീഷ് നായര്‍, ഷൈനി രാജു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഓണാഘോഷത്തിന് നേതൃത്വം നല്‍കുന്നതെന്ന് പ്രസിഡന്റ് ഷാജി വര്‍ഗീസ്, സെക്രട്ടറി ഉമ്മന്‍ ചാക്കോ, ട്രഷറര്‍ സുജ ജോസ്, വൈസ് പ്രസിഡന്റ് സജിമോന്‍ ആന്റണി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 862 812 8371, 973 768 7997, 862 438 2361.
റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍