ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍
Wednesday, August 6, 2014 4:49 AM IST
ന്യൂയോര്‍ക്ക്: റോക്ലാന്‍ഡ് വാലികോട്ടേജ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ ഓഗസ്റ് 16, 17 തീയതികളില്‍ ആചരിക്കും.

16ന് (ശനി) വൈകുന്നേരം 6.30 ന് സന്ധ്യാ നമസ്കാരത്തിനും ധ്യാന പ്രസംഗത്തിനും ഫാ. ജോജി എം. ഏബ്രഹാം (വികാരി, സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, മൈലമണ്‍, നിരണം, നേതൃത്വം നല്‍കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസയും ധൂപപ്രാര്‍ഥനയും ആശീര്‍വാദവും നടക്കും.

17ന് (ഞായര്‍) രാവിലെ 8.30ന് പ്രഭാത നമസ്കാരം വി. കുര്‍ബാന, നേര്‍ച്ചവിളമ്പ്, എന്നിവ നടക്കും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ. ജോജി എം. ഏബ്രഹാം, ഫാ. മാത്യു തോമസ്, ഫാ.ഡോ. കെ.കെ കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. മാത്യു തോമസ് (വികാരി ആന്‍ഡ് പ്രസിഡന്റ്) 8452678003, ലത പൌലോസ് (സെക്രട്ടറി) 8455535671, ജോയ് പത്രോസ് (ട്രസ്റി) 8452678753.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം