കേസി മലയാളി ഫോറം ഓണാഘോഷം സെപ്റ്റംബര്‍ 14ന്
Monday, August 4, 2014 8:01 AM IST
മെല്‍ബണ്‍: കേസി കൌണ്‍സിലിന്റെ കീഴിലുള്ള പ്രദേശത്ത് താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ കേസി മലയാളി ഫോറം ഓണം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 14ന് (ഞായര്‍) രാവിലെ ഒമ്പതിന് ഹാംപ്ടണ്‍ പാര്‍ക്കിലെ ആര്‍തര്‍ റെന്‍ ഹാളിലായിരിക്കും ചടങ്ങുകള്‍.

കേസി ഫോറത്തിലെ കൂട്ടായ്മകളായ ക്രാന്‍ബണ്‍, ഹാലം, എന്‍#ിവര്‍ ഹില്‍സ്, ലിന്‍ബ്രൂക്, നാരേവാറന്‍, ലിന്‍സ് ഹോഴ്സ്റ് ക്ളൈഡേ തുടങ്ങിയ പ്രദേശത്തുള്ള വാര്‍ഡുകാരുടെ അത്തപൂക്കള മത്സരത്തോടെ ഓണാഘോഷത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് കൊച്ചുകുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍, സാംസ്കാരിക സമ്മേളനം, ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ നടക്കും.

മലയാളി സാന്നിധ്യംകൊണ്ട് വളരെ ശ്രധിക്കപ്പെട്ട കേസി ഓണത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

കേസി ഓണാഘോഷത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവാന്‍ താത്പര്യമുള്ളവര്‍ ജോണി മറ്റം (കണ്‍വീനര്‍) 6421111739, ബെന്നി കോടാമുള്ളില്‍ 0431391904, റോയി തോമസ് 0421 009 227.

പ്രോഗ്രാമുകള്‍ ബുക്കു ചെയ്യാന്‍ താത്പര്യമുള്ളവര്‍ ജോസ് കണ്ണൂര്‍ 0401955298, ബിനു ജോര്‍ജ് 0433568310 എന്നിവരുമായി ബന്ധപ്പെടുക.

സ്ഥലത്തിന്റെ വിലാസം: അൃവൌൃേ ണൃലി ഒമഹഹ, 1620 ടൌമൃ അ്മിൌല, ഒമാുീി ജമൃ/ ഢശര. 3976.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്