ബ്രിസ്ബനില്‍ സംയുക്ത തിരുനാളിന് കൊടിയേറി
Saturday, August 2, 2014 8:09 AM IST
ബ്രിസ്ബന്‍: പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ മേരി മക് ലിപ്പിന്റെയും സംയുക്ത നാളിനാളിന് കൊടിയേറി.

സീറോ മലബാര്‍ വിശ്വാസികളായ സെന്റ് അല്‍ഫോന്‍സ കാത്തലിക് കമ്യൂണിറ്റി ബ്രിസ്ബന്‍ നോര്‍ത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയത്തില്‍ സംഘടിപ്പിക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഫാ. തോമസ് അരീക്കുഴി കൊടിയേറ്റി. ഫാ. പീറ്റര്‍ കാവുംപുറം പ്രസുദേന്തി വാഴ്ച നിര്‍വഹിച്ചു.

ഓഗസ്റ് മൂന്നിന് (ഞായര്‍) ഉച്ചകഴിഞ്ഞ് 2.30ന് സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂരിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും തുടര്‍ന്ന് നാലിന് തിരുസ്വരൂപങ്ങള്‍ വഹിച്ച് ആഘോഷമായ പ്രദക്ഷിണം. സമാപന ആശീര്‍വാദം, സ്നേഹവിരുന്ന് എന്നിവ നടക്കും.

റിപ്പോര്‍ട്ട്: ജോളി കരുമത്തി