മൈസൂറില്‍ ദ്വിദിന ആദിവാസിമേള എട്ടു മുതല്‍
Tuesday, July 29, 2014 7:19 AM IST
മൈസൂര്‍: നഗരത്തിലെ ദസറ എക്സിബിഷന്‍ ഗ്രൌണ്ടില്‍ ഓഗസ്റ് എട്ട്, ഒന്‍പത് തീയതികളില്‍ ആദിവാസി മേള നടക്കും. കേന്ദ്ര ആദിവാസി കാര്യ മന്ത്രാലയം, കര്‍ണാടക സംസ്ഥാന ട്രൈബല്‍ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട്, സാമൂഹ്യക്ഷേമ വകുപ്പ്, കര്‍ണാടക ആദിവാസി രക്ഷണ പരിഷത്ത്, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്.

മേളയ്ക്കു തുടക്കം കുറിച്ച് എട്ടിന് സാംസ്കാരികഘോഷയാത്ര നടക്കും. വിവിധ ഗോത്രവിഭാഗങ്ങളുടെ സാംസ്കാരികവൈവിധ്യം വിളിച്ചോതുന്ന പ്രദര്‍ശനം, ആര്‍ട്ട് ഫെസ്റിവല്‍, സെമിനാറുകള്‍ എന്നിവ മേളയുടെ ഭാഗമായി ഉണ്ടായിരിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 10,000ത്തോളം ആദിവാസികള്‍ മേളയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ മേളയുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.