അനുശോചിച്ചു
Thursday, July 17, 2014 9:11 AM IST
ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കലിന്റെ ഭാര്യാമാതാവിന്റെ നിര്യാണത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ അനുശോചിച്ചു.

പരേതയുടെ വേര്‍പാടില്‍ അനുശോചനം അറിയിക്കുന്നതായി പ്രവാസി മലയാളി ഫെഡറേഷനുവേണ്ടി സ്ഥാപകന്‍ മാത്യു മൂലേച്ചേരില്‍, മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാനതപസി, ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, വൈസ് ചെയര്‍പേഴ്സണ്‍ ഷീല ചെറു, സെക്രട്ടറി ഷിബി നരമംഗലത്ത്, ട്രഷറര്‍ പി.പി ചെറിയാന്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ബഷീര്‍ അമ്പലായി, പി.എം.എഫ് ഒമാന്‍ പ്രസിഡന്റ് എസ്.എന്‍. ശ്രീലാല്‍ പ്രവാസി മലയാളി ഫെഡറേഷന്‍ (സൌദി) പ്രതിനിധി പ്രദീപ് ജോസഫ് തുടങ്ങിയവര്‍ അറിയിച്ചു.