സ്കന്ദമാതാ സ്കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക് നാലാമത് വാര്‍ഷികം ആഘോഷിച്ചു
Wednesday, July 16, 2014 7:17 AM IST
മെല്‍ബണ്‍: മെല്‍ബണിലെ ഏറ്റവും മികച്ച ഡാന്‍ സ്കൂളായ സ്കന്ദ മാതാ ഡാന്‍സ് സ്കൂളിന്റെ നാലാമത് വാര്‍ഷികം ജൂലൈ 12ന് (ശനി) സെന്റ് മാത്യൂസ് ഹാള്‍ ഫോക്നാറില്‍ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

സ്കൂളിലെ സീനിയര്‍, ജൂണിയര്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്ത പരിപാടികള്‍ കാണികള്‍ക്ക് കണ്ണിനു കുളിര്‍മയേകി. വിക്ടോറിയയുടെ വിവിധ സ്ഥലങ്ങളായ മാല്‍വണ്‍, ക്ളയറ്റണ്‍, ബെല്ലാര്‍ട്ട്, ഗ്ളിന്‍ റോയ്, റോക്സ് ബര്‍ഗ്പാര്‍ക്ക് മില്‍പാര്‍ക്ക് എന്നിവിടങ്ങളില്‍നിന്നെത്തിയ നൂറുകണക്കിനു വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.

ചിട്ടയോടും ഭംഗിയോടും കൃത്യതയോടും കൂടി കുട്ടികള്‍ ഡാന്‍സ് അവതരിപ്പിച്ചതിന് ടീച്ചന്‍ സുഷമോള്‍ സുരേഷിനെ ചടങ്ങില്‍ വിശിഷ്ടാതിഥികളായെത്തിയ ഇവമിറൃമ ഉമ്യമ ആമാൌവിെഴവ ഖു, ജലലൃേ ചീയശല (സമഹമൃശ ഒലമഹശിഴ ഇലിൃല) അഭിനന്ദിച്ചു. കുട്ടികളെ അണിയിച്ചൊരുക്കിയത് നവദീപ് കുമാറും സംഘവുമായിരുന്നു. മ്യൂസിക്കും ലൈറ്റും ഒരുക്കിയത് മനു ഏബ്രഹമാണ്. പരിപാടിയുടെ വിജയത്തിനായി പെറ്റല്‍സ് സ്റുഡിയോ, ഇവന്‍ സ്റാര്‍ സെബി, അപ്പു, ജോണ്‍ പെരേര, അതിബ് അഹമ്മദ്, അബ്ദുള്‍ നാസര്‍, വിഷ്ണു എന്നിവര്‍ പ്രവര്‍ത്തിച്ചു.

പരിപാടി ഭംഗിയാക്കി തീര്‍ത്തതിന് വിദ്യാര്‍ഥികളോടും മാതാപിതാക്കളോടും സ്പോണ്‍സര്‍മാരായ ഇവന്‍സ്റാര്‍ സെബിയോടും സ്കൂള്‍ മാനേജര്‍ സുഷമോള്‍ സുരേഷ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍