ബ്രിസ്ബനില്‍ സംയുക്ത തിരുനാള്‍ ഓഗസ്റ് രണ്ട്, മൂന്ന് തീയതികളില്‍
Wednesday, July 9, 2014 5:25 AM IST
ബ്രിസ്ബന്‍: ബ്രിസബനിലെ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ മേരി മക് ലിപ്പിന്റെയും സംയുക്ത തിരുനാള്‍ ഓഗസ്റ് രണ്ട്, മൂന്ന് (ശനി, ഞായര്‍) തീയതികളില്‍ ബ്രിസ്ബയിന്‍ നോര്‍ത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയത്തില്‍ ആഘോഷിക്കുന്നു.

രണ്ടിന് (ശനി) വൈകുന്നേരം അഞ്ചിന് ഫാ. തോമസ് അരീക്കുഴി കൊടിയേറ്റുന്നതോടെ തിരുനാളിന് തുടക്കംകുറിക്കും. തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും നടക്കും.

മൂന്നിന് (ഞായര്‍) 2.30ന് മാര്‍ ബോസ്കോ പുത്തൂരിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും തുടര്‍ന്ന് തിരുസ്വരൂപങ്ങള്‍ വഹിച്ചുള്ള തിരുനാള്‍ പ്രദക്ഷിണവും നടക്കും. സമാപനാശീര്‍വാദം, സ്നേഹവിരുന്ന് എന്നിവ നടക്കും.

തിരുനാള്‍ ആഘോഷങ്ങളിലും തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ. പീറ്റര്‍ കാവുംപുറവും തിരുനാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സന്തോഷ് മാത്യുവും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് സേവ്യര്‍ (പ്രസിഡന്റ്) 0421 394 034, ജോര്‍ജ് വര്‍ക്കി (സെക്രട്ടറി) 0434003834, സന്തോഷ് മാത്യു (കണ്‍വീനര്‍) 0412083945.

റിപ്പോര്‍ട്ട്: ജോളി കരുമത്തി