കാന്‍ബറയില്‍ ഇന്ത്യന്‍ സ്വാതന്ത്യ്രദിനാഘോഷം ഓഗസ്റ് 16ന്
Tuesday, July 8, 2014 8:14 AM IST
കാന്‍ബറ: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (ഒഐസിസി) ആഭിമുഖ്യത്തില്‍ ഓഗസ്റ് 16 ന് (ശനി) വിപുലമായ രീതിയില്‍ ഇന്ത്യന്‍ സ്വാതന്ത്യ്രദിനാഘോഷം നടത്തുന്നു.

ഐസക്സ് സീനിയര്‍ സിറ്റിസണ്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം അഞ്ചിന് പ്രോഗ്രാമുകള്‍ ആരംഭിക്കും. ഒഐസിസി കാന്‍ബറ പ്രസിഡന്റ് ബെന്നി കണ്ണംപുഴയുടെ അധ്യക്ഷതയില്‍ നടക്കുന്ന പ്രോഗ്രാമിന്റെ ഉദ്ഘാടനം ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ബിരണ്‍ നന്ദ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ വിവിധ മത, സാംസ്കാരിക നേതാക്കളും പങ്കെടുക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ക്കൊപ്പം സ്വാദിഷ്ടമായ ഡിന്നറും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.പ്രസംഗ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും തദവസരത്തില്‍ നടക്കും.

ഇന്ത്യ എന്ന വികാരം ഉള്‍ക്കൊണ്ട് ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ പങ്കെടുക്കാന്‍ ഒഐസിസി കാന്‍ബറ വേദി ഒരുക്കുന്ന പ്രസ്തുത ആഘോഷങ്ങളിലേക്ക് കാന്‍ബറായിലെ എല്ലാ മലയാളി കുടുംബങ്ങളേയും ഇന്ത്യക്കാരെയും സ്വാഗതം ചെയ്യുന്നതായി ഒഐസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

റിപ്പോര്‍ട്ട്: ഷൈനി ജോജോ