ഫാ. പീറ്റര്‍ കാവുംപുറത്തിന് യാത്രയയപ്പ് നല്‍കി
Monday, July 7, 2014 7:50 AM IST
മെല്‍ബണ്‍: സീറോ മലബാര്‍ സഭയുടെ മെല്‍ബണില്‍ ചാപ്ളെയിന്‍ ഫാ. പീറ്റര്‍ കാവുംപുറത്തിന് സൌത്ത് ഈസ്റ് റീജിയണിലെ ഇടവക ജനങ്ങള്‍ സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി മെല്‍ബണിലെ ചാപ്ളെയിന്‍ ആയി സ്തുത്യര്‍ഹമായ സേവനം ചെയ്ത് ബ്രിസ്ബനിലേക്ക് സ്ഥലം മാറിപോകുന്ന ഫാ. പീറ്റര്‍ കാവുംപുറത്തിന് വിവിധ കൂട്ടായ്മകളുടെ പ്രതിനിധികള്‍ ആശംസകള്‍ നേര്‍ന്നു.

ഈശ്വര പ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തില്‍ സൌത്ത് ഈസ്റ് റിജിയണ്‍ ട്രസ്റി സെബാസ്റ്യന്‍ ജയ്ക്കബ് അധ്യക്ഷത വഹിച്ചു. ജോജി ലൂക്കോസ് സ്വാഗതം ആശംസിച്ചു. മലയാളി വൈദികരായ ഫാ. വിന്‍സെന്റ് മഠത്തിപറമ്പില്‍, ഫാ. സാബു, ഫാ. ജോബി കിഴക്കേത്തല, ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളി വികാരി ഫാ. ആന്‍സന്‍, സൌത്ത് ഈസ്റ് റീജിയണിന്റെ അക്കൌണ്ടന്റ് നോബിള്‍ തോമസ്, മുന്‍ ട്രസ്റിമാരായ ജോര്‍ജ് ഏബ്രഹാം, വര്‍ഗീസ് പൈനാടത്ത്, ഡോ. ഷാജു കൊത്തനാപള്ളി, ഡോ. ജോസ് കുര്യാക്കോസ്, തോമസ് വാതപ്പള്ളി, ബില്‍ഡിംഗ് കമ്മിറ്റിക്കുവേണ്ടി ബെന്നി ജോസഫ്, മതബോധന പ്രതിനിധി സാലി ബെന്നി, യൂത്ത് ലീഗിന്റെ പ്രതിനിധി സോണല്‍ ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സൌത്ത് ഈസ്റ് റീജിയനുവേണ്ടി ബെന്നി ജോസഫും സെക്രട്ടറി സന്തോഷ് ജേസും ഫാ. പീറ്റര്‍ കാവുംപുറത്തിന് മംഗളപത്രം സമ്മാനിച്ചു. അച്ചന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് ജോസ് ഇല്ലിപറമ്പില്‍ കവിത ചൊല്ലി, ഫാ. പീറ്റര്‍ കാവുംപുറത്തിന്റെ മൂന്നരവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നന്ദി സൂചകമായി സൌത്ത് ഈസ്റ് റീജിയന്റെ മൊമെന്റോയും ഉപഹാരവും ട്രസ്റിമാരായ സെബാസ്റ്യന്‍ ജയ്ക്കബ്, ജോജി ലൂക്കോസ്, ടോമി സ്കറി എന്നിവര്‍ ഫാ. പീറ്റര്‍ കാവുംപുറത്തിന് സമ്മാനിച്ചു.

തനിക്കു നല്‍കിയ സ്നേഹത്തിനും സ്വീകരണത്തിനും ഫാ. പീറ്റര്‍ കാവുംപുരം നന്ദി പറഞ്ഞു. കൊയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ മംഗളഗാനം ആലപിച്ചു. തുടര്‍ന്ന് ട്രസ്റി ടോമി സ്കറിയ ഏവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍