സ്റീഫന്‍ ദേവസിയും സംഘവും ഓസ്ട്രേലിയ സന്ദര്‍ശിക്കുന്നു
Monday, July 7, 2014 7:49 AM IST
അഡ്ലൈഡ്: ലോകമെമ്പാടുമുള്ള മലയാളികളുടെ ഹരമായ പിയാനോയിലെ മാന്ത്രികന്‍ എന്ന് അറിയപ്പെടുന്ന സ്റീഫന്‍ ദേവസിയും സംഘവും ഓസ്ട്രേലിയയിലെ വിവിധ സ്ഥലങ്ങളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നു.

ദക്ഷിണേന്ത്യയിലെ പ്രശസ്ത ഗായകനും യുവാക്കളുടെ ഹരവുമായ ഹരിചരണും ഫ്യൂഷന്‍ മ്യൂസിക്കിലൂടെ പ്രശസ്തനായ സോളിഡ് ബാന്റും ഈ സംഗീതമാമാങ്കത്തില്‍ പങ്കെടുക്കുന്നു. ജോസി-സാക്സോഫോണ്‍, ഫ്ളൂട്ട്, ഷോമി ഡേവിഡ്-പെര്‍ക്കുഷന്‍, നിര്‍മ്മം സേവ്യര്‍ - ട്രംസ്, ജോസി ജോണ്‍ - ബാസ് ഗിത്താര്‍ എന്നിവരാണ് സോളിഡ് ബാന്റിലെ കലാകാരന്മാര്‍. പ്രശസ്ത ഗായിക രമ്യ വിനയ്കുമാറും സംഘത്തോടൊപ്പം ചേരുന്നു.

ജൂലൈ 18ന് വൈകുന്നേരം 6.30ന് നോര്‍വുഡ് കണ്‍സേര്‍ട്ട് ഹാള്‍, അഡ്ലൈഡില്‍ സംഘത്തിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിന് തുടക്കം കുറിക്കും. 19ന് മെല്‍ബണിലും 20ന് സിഡ്നിയിലും പരിപാടികള്‍ അവതരിപ്പിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏബ്രഹാം പാലക്കാട്ട് 0433 322 876, മനോജ് ബേബി 0412 751 065.

റിപ്പോര്‍ട്ട്: ബിജു കുര്യാക്കോസ്