ജീസസ് ദി സേവ്യര്‍ മെഗാ ലൈറ്റ് ആന്‍ഡ് സൌണ്ട് ഷോ ബ്രിസ്ബനില്‍ ജൂലൈ അഞ്ചിന്
Thursday, July 3, 2014 9:36 AM IST
ബ്രിസ്ബന്‍: സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ജീസസ് ദി സേവ്യര്‍ എന്ന മെഗാ ലൈറ്റ് ആന്‍ഡ് സൌണ്ട് ഷോ ജൂലൈ അഞ്ചിന് (ശനി) വൈകുന്നേരം 7.30ന് അനേര്‍ലി ഔവര്‍ ലേഡീസ് കോളജ് ഹാളില്‍ അരങ്ങേറും.

കമ്യൂണിറ്റിയുടെ മധ്യസ്ഥനായ വിശുദ്ധ തോമാശ്ളീഹായുടെ തിരുനാളിനോടനുബന്ധിച്ച് അവതരിപ്പിക്കുന്ന ഈ നൃത്ത സംഗീത നാടക ശില്‍പ്പം ഈശ്വരോന്മുഖമായ തീവ്രാസ്വാദനങ്ങള്‍ക്ക് വഴിവയ്ക്കുന്ന ഒരു കലാസൃഷ്ടിയായിരിക്കും.

പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനും ധ്യാനഗുരുവുമായ ഫാ. ഷാജി തുമ്പേച്ചിറയില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന മെഗാഷോയില്‍ ബ്രിസ്ബനിലേയും പരിസരപ്രദേശങ്ങളിലേയും മുഴുവന്‍ ആളുകളും പങ്കെടുക്കും. ഈ കലാവിരുന്നില്‍ ഈശോയുടെ ജനനം മുതല്‍ മരണം വരെയുള്ള പരസ്യ ജീവിത കാലഘട്ടങ്ങളിലെ എല്ലാ ചരിത്ര സംഭവങ്ങളും കോര്‍ത്തിണക്കിയിട്ടുണ്ട്.

ഢലിൌല: ങമ്യൃ കാാമരൌഹമലേ ഇവൌൃരവ, 616 കുംശരേവ ഞീമറ, അിിലൃഹല്യ.

റിപ്പോര്‍ട്ട്: ടോം ജോസഫ്