മലയാളത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കുക: ജസ്റീസ് കുര്യന്‍ ജോസഫ്
Thursday, June 26, 2014 8:17 AM IST
മെല്‍ബണ്‍: പാശ്ചാത്യ സംസ്കാരത്തില്‍ ജീവിക്കുമ്പോഴും മലയാളത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കണമെന്ന് സുപ്രീംകോടതി ജസ്ജി കുര്യന്‍ ജോസഫ്. മെല്‍ബണിലെ പൌരാവലി നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മെല്‍ബണിലെ വിവിധ മലയാളി സംഘടനകളെ കോര്‍ത്തിണക്കി രൂപീകരിച്ച മെല്‍ബണ്‍ പൌരാവലി ഊഷ്മളമായ സ്വീകരണമാണ് മെല്‍ബണിലെ ഡാഡിനോഗില്‍ നല്‍കിയത്.

സ്വീകരണ സമ്മേളനം ടെറിന്‍ തോമസിന്റെ നേതൃത്വത്തില്‍ ഈശ്വര പ്രാര്‍ഥനയോടെ ആരംഭിച്ചു. റവ. ഫാ. വിന്‍സെന്റ് മഠത്തിപറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സീറോ മലബാര്‍ രൂപത ട്രസ്റി സെബാസ്റ്യന്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രേലിയ പ്രസിഡന്റ് റെജി പാറയ്ക്കന്‍ സ്വാഗതം ആശംസിച്ചു. പ്രവാസി കേരള കോണ്‍ഗ്രസ് മെല്‍ബണ്‍ ഘടകം സെക്രട്ടറി തോമസ് വാതപ്പള്ളി ജസ്റീസ് കുര്യനെ ബൊക്കെ നല്‍കി സ്വീകരിച്ചു. സി.പി സാജു, ബ്രദര്‍ ജിജിമോന്‍ കുഴിവേലി, സജി മുണ്ടയ്ക്കന്‍, തോമസ് തോട്ടങ്കര, സ്റീഫന്‍ ഓക്കാടന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ. ജോയി മണവാളന്‍, കൊച്ചുമോന്‍ ഓരാത്ത്, ഗോപകുമാര്‍ ഭാസ്കരകുറുപ്പ്, ഹൈനസ് ബിനോയി, പി.വി ജിതേഷ്, ജോസ് സ്റീഫന്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ടോമി, ഇന്നസെന്റ് ഡാഡിനോഗ്, റോയി കുരിശുംമൂട്ടില്‍, റോയി കുറവിലങ്ങാട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സെബാസ്റ്യന്‍ ഒറവന്‍കര നന്ദി പറഞ്ഞു.

തുടര്‍ന്നു നടന്ന മുഖാമുഖം പരിപാടിയില്‍ ജസ്റീസ് കുര്യന്‍ ജോസഫ് പൌരാവലിയുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. സ്നേഹ വിരുന്നോടെ സമ്മേളനം സമാപിച്ചു.