ബ്രിസ്ബനില്‍ തുമ്പേച്ചിറയിലച്ചന്റെ ധ്യാനം ജൂണ്‍ 27, 28, 29 തീയതികളില്‍
Thursday, June 26, 2014 8:14 AM IST
ബ്രിസ്ബന്‍: പ്രശസ്ത ധ്യാനഗുരുവും ഗാനരചയിതാവും വചനപ്രഘോഷകനുമായ ഫാ. ഷാജി തുമ്പേച്ചിറയില്‍ നേതൃത്വം നല്‍കുന്ന വാര്‍ഷിക ധ്യാനം ജൂണ്‍ 27, 28, 29 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ അനേര്‍ലി മേരി ഇമാക്കുലേറ്റ് പള്ളിയില്‍ നടക്കും.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ധ്യാനം ആരംഭിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ധ്യാനം. ധ്യാന ദിവസങ്ങളില്‍ ഫാ. ഷാജി തുമ്പേച്ചിറയുടെ നേതൃത്വത്തില്‍ ആഘോഷമായ ദിവ്യബലി, ആരാധന, കുമ്പസാരം, വചനപ്രഘോഷണം, സ്പിരിച്വല്‍ ഷെയറിംഗ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

ജൂലൈ അഞ്ചിന് (ശനി) നടക്കുന്ന വിശുദ്ധ തോമാശ്ളീഹായുടെ തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന ഒരുക്ക ധ്യാനത്തിലേക്ക് ബ്രിസ്ബനിലെ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി സെന്റ് തോമസ് കാത്തലിക് കമ്യൂണിറ്റിയുടെ ഭാരവാഹികള്‍ അറിയിച്ചു.

പള്ളിയുടെ വിലാസം: ങമ്യൃ കാമരൌഹമലേ ഇവൌൃരവ, 616 കുംശരേവ ഞീമറ, അിലൃഹ്യ

റിപ്പോര്‍ട്ട്: ടോം ജോസഫ്