സിഡ്നിയില്‍ 'സെലസ്റ്റിയല്‍ നൈറ്റ് 2014' ഓഗസ്റ്റ് 30 ന്
Friday, June 20, 2014 7:50 AM IST
സിഡ്നി: ദിവ്യ സംഗീതത്തിന്റെയും നൃത്ത രൂപങ്ങളുടെയും അകമ്പടിയോടെ സിഡ്നിയിലെ ക്രൈസ്തവ കലാരംഗത്ത് പുതിയ ചരിത്രം സൃഷ്ടിക്കുന്ന 'സെലസ്റ്റിയല്‍ നൈറ്റ് 2014' ഓഗസ്റ്റ് 30 ന് (ശനി) വൈകുന്നേരം ആറിന് അരങ്ങേറും.

ഓസ്ട്രേലിയായിലെ ആദ്യത്തെ മാര്‍ത്തോമ ദേവാലയമായ സിഡ്നി ബഥേല്‍ മാര്‍ത്തോമ ഇടവക സംഘടിപ്പിക്കുന്ന പരിപാടി സിഡ്നിയിലെ മികച്ച ഓഡിറ്റോറിയത്തില്‍ ഒന്നായ സില്‍വര്‍വാട്ടര്‍ സി ത്രി ചര്‍ച്ച് ഓഡിറ്റോറയത്തിലാണ് നടക്കുന്നത്. കുട്ടികളും മുതിര്‍ന്നവരും അണിനിരക്കുന്ന വിവിധ നൃത്ത രൂപങ്ങള്‍, അക്കാപെല്ല, വാദ്യ സംഗീതം, ക്രിസ്ത്യന്‍ ഗാനമേള എന്നിവ പരിപാടിയുടെ ഭാഗമാണ്. ലൈവ് ഓര്‍ക്കസ്ട്രായുടെ അകമ്പടിയോടെ നടക്കുന്ന ഗാനമേള തികച്ചു പുതുമയുളള അനുഭവമായിരിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

സിഡ്നിയിലെ വിവിധ ക്രൈസ്തവ നേതാക്കളും വൈദീകരും പങ്കെടുത്ത ഈ പരിപാടിയുടെ റിഹേഴ്സലുകളും പരിശീലന പരിപാടികളും മികച്ച രീതിയില്‍ പുരോഗമിക്കന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. ഡിന്നര്‍ ഉള്‍പ്പെടെ ഗോള്‍ഡ് 40 ഡോളേഴ്സ്, സില്‍വര്‍ 30 ഡോളേഴ്സ്, കുട്ടികള്‍ 20 ഡോളേഴ്സ് എന്ന രീതിയിലാണ് ടിക്കറ്റ് നിരക്കുകള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. മാത്യൂസ് എ. മാത്യു : 0400 221 158, ജോര്‍ജ് പണിക്കര്‍ : 041 811 9834, ജോര്‍ജ് തോമസ് : 040 168 7587. സ്പോണ്‍സര്‍ഷിപ്പ് അന്വേഷണങ്ങള്‍ക്ക് : ജോണ്‍ ജേക്കബ് : 040 267 7259.