ബ്രിസ്ബന്‍ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
Thursday, June 12, 2014 9:07 AM IST
ബ്രിസ്ബന്‍: ബ്രിസ്ബന്‍ മലയാളി അസോസിയേഷന്‍ (ബിഎംഎ) അതിന്റെ വിഷു-ഈസ്റര്‍ ആഘോഷവും വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.

പുതിയ ഭാരവാഹികളായി ജോണ്‍ മാത്യു (പ്രസിഡന്റ്), റെന്‍സി മാത്യുസ് (വൈസ് പ്രസിഡന്റ്), പോള്‍ സിംഗ് (സെക്രട്ടറി), ജയിംസ് ഫിലിപ്പ് (ജോ. സെക്രട്ടറി), ലിസി ജോര്‍ജ് (ട്രഷറര്‍) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഷാജു ആലുക്ക, തോമസ് പി. ജോര്‍ജ്, മനോജ് ആന്റണി എന്നിവരെയും തെരഞ്ഞെടുത്തു.

കേരള തനിമയോടുകൂടി നടന്ന ആഘോഷങ്ങളില്‍ കുട്ടികളുടെ കലാപരിപാടികളും കുടുംബ കൂട്ടായ്മയും ഇതോടൊപ്പം നടന്നു.

മനോജ് ജോര്‍ജ്, ജിഗി ജോര്‍ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ബെസി മാത്യു