സിഡ്നി മലയാളിയുടെ 'കഥകളിയരങ്ങിലെ ജീവിതം' ഡോക്യുമെന്ററി ഒരുങ്ങുന്നു
Friday, June 6, 2014 5:14 AM IST
സിഡ്നി: ഡോക്യുമെന്ററി അവാര്‍ഡ് ജേതാവും ഓസ്ട്രേലിയയിലെ സിഡ്നിയില്‍ താമസക്കാരനുമായ സന്തോഷ് കരിമ്പുഴ രചനയും, സംവിധാനവും നിര്‍വഹിച്ച 'കഥകളിയരങ്ങിലെ ജീവിതം' (ഠവല ഗമവേമസമഹശ ങമലൃീ)എന്ന ഡോക്യുമെന്ററി അണിയറയില്‍ ഒരുങ്ങുന്നു.

കഥകളി ആചാര്യന്മാരുടെ ജീവിതയാത്രയും കലാരംഗത്തെ അവരുടെ സമര്‍പ്പിത ജീവിതവുമെല്ലാം വരച്ചുകാട്ടുന്ന ഡോക്യുമെന്ററിയില്‍ പത്മശ്രീ കലാമണ്ഡലം ഗോപി, സദനം കൃഷ്ണന്‍കുട്ടി, വാഴെങ്കട വിജയന്‍, കലാമണ്ഡലം വാസു പിഷാരടി, കലാമണ്ഡലം ബാലസുബ്രഹ്മണ്യം തുടങ്ങി കഥകളി ലോകത്തെ പ്രശ്സതരും പ്രഗത്ഭരുമായ ഒട്ടനവധി കലാകാരന്മാരെ കൂടാതെ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും ഈ ഡോക്യുഫിക്ഷനില്‍ വേഷമിടുന്നു. ഒരു മണിക്കൂര്‍ 21 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം പി. സുനില്‍ദാസ് നിര്‍വഹിച്ചു.