മെല്‍ബണില്‍ വിവാഹ ഒരുക്ക കോഴ്സ്
Wednesday, June 4, 2014 8:23 AM IST
മെല്‍ബണ്‍: സെന്റ് തോമസ് ദ അപ്പോസ്റലേറ്റ് സീറോ മലബാര്‍ ഓസ്ട്രേലിയ രൂപതയുടെ കുടുംബ പ്രേഷിത വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിവാഹ ഒരുക്ക കോഴ്സ് ജൂലൈ 28 മുതല്‍ 30 വരെ മെല്‍ബണില്‍ നടത്തും.

ലോവര്‍ പ്ളെന്റിയിലെ എഡ്മുണ്ട് റൈസ് സെന്റ്റിലാണ് കോഴ്സ് നടത്തുന്നത്.
സീറോ മലബാര്‍ ഓസ്ട്രേലിയ രൂപതയുടെ ഫാമിലി അപ്പോസ്റലേറ്റ് ഡയറക്ടറായി ഫാ. ജോര്‍ജ് മങ്കൂഴിക്കരിയെ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ നിയമിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിലെ കോക്കമംഗലം ഇടവകാഗമായ ഫാ.ജോര്‍ജ് മങ്കുഴിക്കരി 97 മുതല്‍ 2002 വരെ എറണാകുളം-അങ്കമാലി അതിരൂപത ഫാമിലി അപ്പോസ്റലേറ്റ് ഡയറക്ടറായി സേവനം ചെയ്തിട്ടുണ്ട്. കുടുംബ പ്രേഷിത വിഭാഗത്തിലുള്ള മങ്കുഴിക്കരിയച്ചന്റെ മുന്‍കാല പരിചയം രൂപതയുടെ കുടുംബ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതിന് സഹായകരമാകുമെന്ന് വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി അഭിപ്രായപ്പെട്ടു.

ക്രൈസ്തവരായ ജീവിത പങ്കാളികളെ കണ്െടത്തുന്നതിന് ഉപകരിക്കുംവിധം രൂപതയുടെ നേതൃത്വത്തില്‍ ംംം.മൌാാമൃശ്യാീി.രീാ എന്ന വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്.

കോഴ്സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിട്ടുള്ള വിലാസത്തിലൊ ഫോണ്‍ നമ്പറിലൊ ബന്ധപ്പെടണം.

എൃ.ഏലീൃഴല ങമിസ്വൌവശസസമ്യൃ, ഉശൃലരീൃ ീള എമാശഹ്യ അുീീഹമലേ, 8 അറമാ ട, ജഛ ആീഃ 69, ണലിംീൃവേ,ചടണ,2648. ങീയ: 0438411417, ഋാമശഹ: ഴാമിസ്വൌവശസസമ്യൃ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍