കെസിവിഎ ബാഡ്മിറ്റണ്‍ ടൂര്‍ണമെന്റ് നടത്തി
Thursday, May 29, 2014 8:05 AM IST
മെല്‍ബണ്‍: ക്നാനായ കമ്യൂണിറ്റി ഓഫ് വിക്ടോറിയയുടെ ആഭിമുഖ്യത്തില്‍ രണ്ടാമത് ചാരംകണ്ടത്തില്‍ പവന്‍ മെമ്മോറിയല്‍ ട്രോഫിക്കുവേണ്ടിയുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വന്‍വിജയമായി.

22 ടീം അംഗങ്ങള്‍ പങ്കെടുത്ത മത്സരങ്ങള്‍ മെല്‍ബണിലെ കീഡ്സ്ബ്രോ സ്പോര്‍ട്സ് സെന്ററില്‍ രാവിലെ ഒമ്പതോടെ കെസിവിഎയുടെ മുന്‍ സെക്രട്ടറി ടോം ലൂക്കോസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നുനടന്ന വാശിയേറിയ മത്സരത്തില്‍ ജോമോന്‍- ജോ സഖ്യം ഒന്നാം സ്ഥാനവും ടോബി-ഷാജി സഖ്യം റണ്ണര്‍അപ്പുമായി.

സിജു വടക്കേകരയും ജോര്‍ജ് പൌവത്തിലും ടൂര്‍ണമെന്റിന്റെ കോഓര്‍ഡിനേറ്റര്‍മാരായിരുന്നു. അസോസിയേഷന്‍ ഭാരവാഹികളായ ബിജിമോന്‍ തോമസ്, ടോമി നെടുംതുരുത്തി, സോളമന്‍ ജോര്‍ജ്, ബോബന്‍ പൂഴിക്കുന്നേല്‍, സ്റീഫന്‍ ഓക്കാടന്‍, ലിസി ജോസ്മോന്‍ എന്നിവര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി. മെല്‍ബണ്‍ സ്റാര്‍ ചെണ്ടമേളം, ഡിസൈര്‍ മോര്‍ഗേജ്, ജോണ്‍ ആന്‍ഡ് ആന്‍സമ്മ, എഎഎ അക്കൌണ്ടിംഗ്, എബിജി ആക്ടറിംഗ് എന്നിവര്‍ കോസ്പോണ്‍സര്‍മാരായിരുന്നു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍