മലയാളി അസോസിയേഷന്‍ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
Wednesday, May 28, 2014 8:06 AM IST
ടൌണ്‍സ്വില്‍: മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി കളറിംഗ് മത്സരവും ചിത്രരചനാ മത്സരവും ഒരുക്കി.

ചിത്രരചനയിലും ഫോട്ടോ ഗ്രാഫിയിലും തങ്ങളുടെ കഴിവുകള്‍ തെളിയിച്ച മാര്‍ട്ടിന്‍ ആന്റണി, ഷിബു ജോസഫ്, ബോബി മാത്യു എന്നിവരുടെ ചിട്ടയായ ക്രമീകരണത്തില്‍ മത്സരങ്ങള്‍ നടന്നു.

കേരളോത്സവത്തിലും ചങ്ങനാശേരി അതിരൂപതയുടെ ചിത്രരചനാ മത്സരത്തിലും ഉന്നതവിജയം കരസ്ഥമാക്കിയിട്ടുള്ള ബോബി മാത്യു കുട്ടികള്‍ക്കായി ചിത്രരചന എങ്ങനെ അഭ്യസിക്കാം എന്നതിനെക്കുറിച്ച് ക്ളാസ് നയിച്ചു. വ്യത്യസ്തമായ ആശയങ്ങളിലൂടെ പുതിയ തലമുറയ്ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ പരിപാടികള്‍ ആവിഷ്കരിക്കുമെന്ന് പ്രസിഡന്റ് ബിജു ആക്കാംപറമ്പിലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അറിയിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്