മെല്‍ബണില്‍ 'സ്റാര്‍ നൈറ്റ്' ജൂണ്‍ 14ന്
Wednesday, May 21, 2014 7:19 AM IST
മെല്‍ബണ്‍: മെല്‍ബണ്‍ മലയാളി ഫെഡറേഷനും നന്മയും ചേര്‍ന്ന് ഒരുക്കുന്ന സ്റാര്‍ നൈറ്റ് മെഗാ ഷോ ജൂണ്‍ 14ന് വൈകുന്നേരം 6.30ന് ക്ളേയ്റ്റണ്‍ മോണാവ് യൂണിവേഴ്സിറ്റിയുടെ റോബര്‍ട്ട് ബ്ളാക് വുഡ് ഹാളില്‍ നടക്കും.

സിനിമാ, നൃത്ത, ഹാസ്യ രംഗത്തെ കേരളത്തിലെ പ്രമുഖരുടെ ഒരു നീണ്ടനിരതന്നെ ഈ സ്റാര്‍ നൈറ്റില്‍ എത്തുന്നുവെന്നത് ഇതിന്റെ പ്രത്യേകതയാണ്.

പ്രമുഖ ഇന്ത്യന്‍ സിനിമയിലെ ക്ളാസിക്കല്‍ ഡാന്‍സര്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമയിലെ പ്രമുഖനടന്‍ 2013 ലെ ഏഷ്യാവിഷന്‍ അവാര്‍ഡ് ജേതാവ് കൂടിയായ വിനീത്, മാടമ്പി എന്ന സിനിമയിലൂടെ രംഗപ്രവേശനം ചെയ്ത പ്രമുഖ വനിതാ കൊമേഡിയന്‍ , ക്ളാസിക്കല്‍ സിനിമാറ്റിക് ഡാന്‍സിലെ കൃഷ്ണപ്രഭ, മലയാളം, തമിഴ്, കന്നട സിനിമയിലും രണ്ടും പ്രാവശ്യം സംസ്ഥാന ഫിലിം അവാര്‍ഡ് നേടിയ പ്രമുഖ നടി ഭാവന, ഇന്ത്യന്‍ പ്ളേബാക്ക് സിംഗര്‍, ഐഡിയ സ്റാര്‍ സിംഗറിലെ റണ്ണര്‍അപ്, ജയ്ഹിന്ദ് ടിവി 2014 അവാര്‍ഡ് ജേതാവ് മൃദുല വാര്യര്‍, മിമിക്രിയിലൂടെ സദസിനെ കുടുകുടാ ചിരിപ്പിക്കുന്ന കലാഭവന്‍ നവാസ്, അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങളിലായി ആയിരത്തോളം സ്റേജ് ഷോ നടത്തി ജനഹൃദയങ്ങളില്‍ ചിരിയുടെ മാലപടക്കം തീര്‍ക്കുന്ന കോട്ടയം നസീര്‍, പ്രശസ്ത സിനിമാ നടനും കുടുംബങ്ങളിലെ ജനപക്ഷത്തെ കവര്‍ന്നെടുക്കുന്ന നടന്‍ സിദ്ധിഖ്, ഭക്തിഗാനങ്ങളിലൂടെ പ്രശസ്തനായ അനൂപ് ശങ്കര്‍, പ്രശസ്ത കലാകാരന്‍ അബാസ് തുടങ്ങിയവുരെട പുതുമയാര്‍ന്ന ഒരു സ്റേജ് ഷോയാണ് മെല്‍ബണില്‍ നടക്കുന്നത്.

ഷോയുടെ ടിക്കറ്റുകള്‍ക്ക് 0401865790, 0401615829, 0411221382 എന്ന നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ഡോ. ഷാജി വര്‍ഗീസ്