പ്രവാസി മലയാളി ഫെഡറേഷന്‍ മലേഷ്യന്‍ പ്രതിനിധിയായി നിഥിന്‍ മാത്യു തെരഞ്ഞെടുക്കപ്പെട്ടു
Tuesday, May 20, 2014 8:18 AM IST
ക്ളാംഗ്: പ്രവാസി മലയാളി ഫെഡറേഷന്റെ മലേഷ്യന്‍ പ്രതിനിധിയായി തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി നിഥിന്‍ മാത്യുവിനെ നിയമിച്ചു. പ്രവാസി മലയാളി ഫെഡറേഷന്റെ മലേഷ്യയിലെ പ്രവര്‍ത്തനങ്ങളുടെ ചുമതലയാണ് നിഥിന്‍ മാത്യുവിനെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.

രൂപംകൊണ്ട് ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ ലോക പ്രവാസികള്‍ക്കിടയില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയെടുക്കുവാന്‍ പ്രവാസി മലയാളി ഫെഡറേഷനു സാധിച്ചത് പ്രവര്‍ത്തനത്തിലെ ലാളിത്യം കൊണ്ടാണ്. ലോകത്തിന്റെ എല്ലായിടങ്ങളിലും പ്രവര്‍ത്തനങ്ങള്‍ പ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മലേഷ്യയിലും ചാപ്റ്ററിന് തുടക്കമിടുന്നത്.

മലേഷ്യയില്‍ ടെലികമ്യൂണിക്കേഷന്‍സില്‍ ജോലി നോക്കുന്ന നിഥിന്‍ മാത്യു തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മഞ്ചാടിമൂട് ഒറ്റത്തൈയില്‍ മാത്യു ഏബ്രഹാമിന്റെയും നീന മാത്യുവിന്റെയും മകനാണ്.

നിഥിന്റെ വിലാസം: ചശവേശി ങമവേലം, ആഹീരസ ഇ65, ജലഹമിഴശവലശഴ, ഛളള ഖമഹമിയമൌ ഠശഴമഹമാമ, ഗഹമിഴ, ടലഹമിഴീൃല, ങമഹമ്യശെമ 41200, ജവ: 601461 73024.