സുജാ ഏബ്രഹാം കൊച്ചിയില്‍ നിര്യാതയായി
Tuesday, April 22, 2014 3:50 AM IST
തുമ്പമണ്‍: ആനന്ദപ്പള്ളി തിരുവിനാല്‍ പരേതനായ ഏബ്രഹാം വര്‍ഗീസിന്റെ ഭാര്യ സുജാ ഏബ്രഹാം (51) എറണാകുളത്ത് നിര്യാതയായി. ക്യാന്‍സര്‍ രോഗബാധിതയായി ചികില്‍സയിലായിരുന്നു.

സംസ്കാരം വ്യാഴാഴ്ച തട്ട സെന്റ് ജോര്‍ജ് സിംഹാസനപ്പള്ളിയില്‍. ദീര്‍ഘകാലം നാസിക്ക് സെന്റ് ജോര്‍ജ് ഇടവകാംഗവും സണ്‍ഡേ സ്കൂള്‍ അദ്ധ്യാപികയുമായിരുന്നു. കൊട്ടാരക്കര വെട്ടിക്കവല തയ്യില്‍ പരേതരായ ജോര്‍ജ്- ലീലാമ്മ ദമ്പതികളുടെ പുത്രിയായിരുന്നു.

മക്കള്‍: സച്ചിന്‍ ഏബ്രഹാം (എഞ്ചിനീയര്‍) സഞ്ജേയ് (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: കോശി, സുധ, സുഷ, സുമ. ഭര്‍തൃ മാതാവ്: ശോശാമ്മ വര്‍ഗീസ്. ഭര്‍തൃ സഹോദരങ്ങള്‍: ജേക്കബ് ടി വര്‍ഗീസ്, ജോര്‍ജ് വര്‍ഗീസ്, ഫാ.ഷേബാലി. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ +914734227236.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം