കേരളാ എക്സ്പ്രസ് 2014 മെഗാഷോ ടിക്കറ്റ് വില്‍പ്പന കിക്ക്ഓഫ് ചെയ്തു
Wednesday, April 16, 2014 4:02 AM IST
ഫ്ളോറിഡ: കേരളാ അസോസിയേഷന്‍ ഓഫ് പാംബീച്ചിന്റെ ആഭിമുഖ്യത്തില്‍ മെയ് 26-ന് തിങ്കളാഴ്ച ബോക്കാരാട്ടണിലെ ഒളിമ്പിക് ഹൈറ്റ് സ്കൂള്‍ പെര്‍ഫോംസ് ആര്‍ട്സ് തീയേറ്ററില്‍ വെച്ച് നടത്തുവാനിരിക്കുന്ന 'കേരളാ എക്സ്പ്രസ് 2014' മെഗാഷോയുടെ ടിക്കറ്റ് വില്‍പ്പന കിക്ക്ഓഫ് ചെയ്തു. വെസ്റ് പാംബീച്ച് ഏഷ്യാ ഫ്യൂഷന്‍ റെസ്റോറന്റില്‍ വെച്ച് മെഗാ സ്പോണ്‍സര്‍ സുനില്‍ കായല്‍ചിറയില്‍ (ടേസ്റ് ഓഫ് ഇന്ത്യ, ഛസലലരവീയലല, ആഹ്റ ) ആദ്യ ടിക്കറ്റ് ട്രഷറര്‍ മാത്യു തോമസില്‍ നിന്നും സ്വീകരിച്ചുകൊണ്ട് കിക്കോഫ് ഉദ്ഘാടനം ചെയ്തു. കെ.എ.പി.ബി പ്രസിഡന്റ് ലൂക്കോസ് പൈനുങ്കന്‍, വൈസ് പ്രസിഡന്റ് ബാബു തുടങ്ങിയ ഭാരവാഹികളും മറ്റ് അനേകം അഭ്യുദയകാംക്ഷികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഈവര്‍ഷത്തെ ഏറ്റവും മികച്ച സ്റേജ് ഷോ എന്ന് ഖ്യാതിനേടിയ 'കേരളാ എക്സ്പ്രസി'ല്‍ പ്രശസ്ത സിനിമാ താരങ്ങളായ മുകേഷ്, ജഗദീഷ്, മീരാനന്ദന്‍ എന്നിവരും ഏഷ്യാനെറ്റ് ഐഡിയാ സ്റാര്‍സിംഗറിലൂടെ പ്രശസ്തിനേടിയ പിന്നണി ഗായകന്‍ നജീം അര്‍ഷാദും മറ്റ് നര്‍ത്തകരും, മിമിക്രി താരങ്ങളും അടങ്ങിയ പതിനേഴോളം കലകാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നു.

കെ.എ.പി.ബിയുടെ ഈവര്‍ഷത്തെ മുഖ്യ സംരംഭങ്ങള്‍ താഴെക്കൊടുക്കുന്നു. ഫാമിലി പിക്നിക്ക് മെയ് 3-ന് ശനിയാഴ്ച വെസ്റ് പാംബീച്ച് ഓക്ചോബീ നാഷണല്‍ പാര്‍ക്കില്‍ വെച്ച് നടത്തും. തിരുവോണാഘോഷം ഓഗസ്റ് 23-ന് ശനിയാഴ്ചയും, ക്രിസ്മസ്-ന്യൂ ഇയര്‍ പരിപാടികള്‍ ഡിസംബര്‍ 27-ന് ശനിയാഴ്ച എന്നിവ ലാന്റരാ ഹോളി സ്പിരിറ്റ് ചര്‍ച്ച് സോഷ്യല്‍ ഹാളില്‍ വെച്ചും നടത്തുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലൂക്കോസ് പൈനുങ്കന്‍ (561 271 6888), ബാബു തോമസ് (561 236 4668), ജോണി തട്ടില്‍ (561 628 8707), മാത്യു തോമസ് (561 373 9230), ബാബു വെട്ടം (561 360 7090).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം