ഫോട്ടോപ്രദര്‍ശനം നടത്തി
Monday, April 14, 2014 8:11 AM IST
ബാംഗളൂര്‍: ക്രിസ്തുജയന്തി കോളജ് ഹ്യുമാനിറ്റീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ കോളജില്‍ ഫോട്ടോഗ്രഫി പ്രദര്‍ശനം സംഘടിപ്പിച്ചു. 25 വിദ്യാര്‍ഥികളുടേയും ആറ് അധ്യാപകരുടേതുമടക്കം 300 ഫോട്ടോകളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. കര്‍ണാടക ഫോട്ടോ ന്യൂസിന്റെ (കെപിഎന്‍) സ്ഥാപക എഡിറ്റര്‍ സാഗറെ രാമസ്വാമി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. തെരുവുജീവിതങ്ങള്‍ ചിത്രീകരിക്കുന്ന 16 പേജ് ഫോട്ടോ മാഗസിനും പ്രര്‍ശനത്തോടനുബന്ധിച്ച് പുറത്തിറക്കി.