ഡാളസ് ഏരിയ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2014 കിക്കോഫ് നടത്തി
Saturday, April 12, 2014 8:45 AM IST
ഡാളസ്: ജുലൈ 10 മുതല്‍ 12 വരെ ഡാളസ് സെന്റ് തോമസ് ചര്‍ച്ചില്‍ നടക്കുന്ന സൌത്ത് വെസ്റ് ഭദ്രാസനത്തിന്റെ ഡാളസ് ഏരിയ കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന്‍ കിക്ക്ഓഫ് ഏപ്രില്‍ ആറിന് ഡാളസ് വലിയ പള്ളിയില്‍ നടത്തി.

റവ.ഫാ. നൈനാന്‍ വി. ജോര്‍ജ് വിവിധ ഇടവകകളില്‍ നിന്നെത്തിയ നെബു ചെറിയാന്‍, ഫിലിപ്പ് തോമസ്, ജോണ്‍ മേപ്പുറത്ത്, ബേബി ഉതുപ്പ്, ഇടിച്ചാണ്ടി ഇടിക്കുള, സിബി മാത്യു, ജോ ഉമ്മന്‍ എന്നിവര്‍ക്ക് രജിസ്ട്രേഷന്‍ നല്‍കി കിക്കോഫ് ഉദ്ഘാടനം ചെയ്തു.

കേരളത്തില്‍ നിന്നും എത്തുന്ന റവ.ഫാ. സക്കറിയ നൈനാന്‍, റവ.ഫാ. തിമോത്തി തോമസ് എന്നിവരാണ് ഈവര്‍ഷത്തെ കോണ്‍ഫറന്‍സില്‍ മുഖ്യ പ്രാസംഗികരായി എത്തുന്നത്.

'മാറുന്ന ലോകത്തില്‍ മാറ്റം ഇല്ലാത്തവനായി ജീവിക്കുക' എന്നതാണ് ഈവര്‍ത്തെ ചിന്താവിഷയം.

കോണ്‍ഫറന്‍സ് കമ്മിറ്റി കണ്‍വീനര്‍മാരായ റവ.ഫാ. സി.ജി തോമസ്, റവ.ഫാ. മാറ്റ് അലക്സാണ്ടര്‍, സെക്രട്ടറി ജോണ്‍സണ്‍ ജേക്കബ്, രജിസ്ട്രേഷന്‍ കണ്‍വീനര്‍ റവ.ഫാ. റ്റെജി ഏബ്രഹാം, വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായ റവ.ഫാ. ജോണ്‍ കുന്നത്തുശേരില്‍, റവ.ഫാ. രാജു ദാനിയേല്‍, റവ.ഫാ. തമ്പാന്‍ വര്‍ഗീസ്, റവ.ഫാ. രാജേഷ് കെ. ജോണ്‍, റവ.ഫാ. ബിനു മാത്യൂസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം