മോര്‍ കൂറീലോസ് സിറിള്‍ അപ്രേം കരിം തിരുമേനിക്ക് പ്രാര്‍ഥനാശംസകള്‍ നേര്‍ന്നു
Wednesday, April 9, 2014 4:59 AM IST
ഷിക്കാഗോ: മാര്‍ച്ച് 31-ന് തിങ്കളാഴ്ച ലെബനനില്‍ ശ്രേഷ്ഠ കാതോലിക്ക അബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ അധ്യക്ഷതയില്‍ കൂടിയ ആകമാന യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ സിനഡില്‍ വച്ച് സഭയുടെ 123-മത്തെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മോര്‍ കൂറീലോസ് സിറിള്‍ അപ്രേം കരിം തിരുമേനിക്ക് ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവക പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു.

പരിശുദ്ധ സഭ വളരെയധികം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ സമയത്ത് പരി: സഭയെ നയിക്കാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ട തിരുമേനിയെ അതിനുതകത്തക്കവണ്ണം ശക്തീകരിക്കുവാന്‍ സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നതായി ഇടവകക്കു വേണ്ടി വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്കോപ്പ അറിയിച്ചു .ഇടവകയുടെ ജൂബിലിയോടനുബന്ധിച്ച് അഭി: തിരുമേനി ഈ ഇടവകയില്‍ വി:കുര്‍ബ്ബാന അര്‍പ്പിച്ചതും ആദ്യാവസാനം ജൂബിലി ആഘോഷങ്ങളില്‍ സംബ്ന്ധിച്ചതും ഒരു ഭാഗ്യമായി കരുതുന്നാതായി അച്ചന്‍ അറിയിച്ചു. അമേരിക്കന്‍ ഭദ്രാസനത്തെ സംബന്ധിച്ച് അഭി: തിരുമേനിയുടെ ഈ സ്ഥാനലബ്ദി ഒരു പ്രചോദനമായിട്ടുണ്ട്. അഭി. തിരുമേനിയുടെ സ്ഥാനാരോഹണം ഭംഗിയായി നടക്കുന്നതിനും തന്റെ പൂര്‍വ്വികന്‍ പരി ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവയുടെ പാത പിന്തുടര്‍ന്ന് പരി: സഭയില്‍ സമാധാനം ഉണ്ടാക്കുന്നതിനു അഭി: പിതാവിനു സാധിക്കുന്നതിനുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസികളോട് അച്ചന്‍ ഓര്‍മിപ്പിച്ചു. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം