ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്
Tuesday, April 8, 2014 3:49 AM IST
ന്യൂയോര്‍ക്ക്: ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കള്‍ വടക്കെ അമേരിക്കയിലെ പ്രവാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.

ഓരോ ഓവര്‍സീസ് കോണ്‍ഗ്രസ് അംഗങ്ങളും അനുഭാവികളും അവരവരുടെ സ്വാധീനം ഉപയോഗിച്ച് നാട്ടിലെ കുടുംബാംഗങ്ങളേയും, ബന്ധുക്കളേയും, സുഹൃത്തുക്കളേയും വിളിച്ച് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കണമെന്ന് ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കളായ ഫാ. ഡാനിയേല്‍ പുല്ലേലില്‍, ജോസഫ് കുരിയപ്പുറം, പോള്‍ കറുകപ്പിള്ളില്‍, ഷാജി ആലപ്പാട്ട് എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ