താമ്പായില്‍ കേരളാ എക്സ്പ്രസ് മെഗാഷോ മെയ് 25-ന്, ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തു
Monday, April 7, 2014 4:08 AM IST
താമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് താമ്പായുടെ ആഭിമുഖ്യത്തില്‍ മലയാളത്തിലെ എക്കാലത്തേയും പ്രശസ്തരായ അഭിനേതാക്കളെ അണിനിരത്തിക്കൊണ്ട് അവതരിപ്പിക്കുന്ന 'കേരളാ എക്സ്പ്രസ് 2014' എന്ന ഷോ താമ്പായില്‍ നടത്തപ്പെടുന്നു. മെയ് 25-ന് താമ്പായിലുള്ള സ്ട്രോബറി ക്രസ്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചായിരിക്കും ഷോ നടത്തുക. ഷോയുടെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം മാര്‍ച്ച് ഒന്നാം തീയതി താമ്പായിലുള്ള സെന്റ് ജോസഫ് സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന മലയാളി അസോസിയേഷന്‍ ഓഫ് താമ്പായുടെ ഉദ്ഘാടന ചടങ്ങില്‍ വെച്ച് ആദ്യ ടിക്കറ്റ് താമ്പായിലെ പ്രശസ്തനായ ബിസിനസ് സാമ്രാട്ട് പി.വി. ചെറിയാന് പ്രശസ്ത കവി ചെറിയാന്‍ കെ. ചെറിയാന്‍ നല്‍കി ഉദ്ഘാടനം ചെയ്തു.

മലയാളത്തിലെ പ്രമുഖ സിനിമാതാരങ്ങളായ മുകേഷ്, ജഗദീഷ്, മീരാ നന്ദന്‍, അഞ്ജു അരവിന്ദ് എന്നിവര്‍ക്കൊപ്പം പിന്നണി ഗായകരായ നജീം അര്‍ഷാദ്, അഖില ആനന്ദ്, റഹ്മാന്‍ തുടങ്ങിയ പതിനേഴില്‍പ്പരം കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന മൂന്നു മണിക്കൂര്‍ നോണ്‍ സ്റോപ്പ് സൂപ്പര്‍ കോമഡി ഷോ ഈവര്‍ഷത്തെ ഏറ്റവും മികച്ച ഷോ ആയിരിക്കും ഇതെന്ന് പ്രസിഡന്റ് സുരേഷ് നായര്‍ അഭിപ്രായപ്പെട്ടു. തോമസ് ഏബ്രഹാം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം