ഏലിയാമ്മ ആന്റണി ഇസ്രായേല്‍ തീര്‍ഥാടനത്തിനിടെ നിര്യാതയായി
Monday, April 7, 2014 4:07 AM IST
ന്യൂയോര്‍ക്ക് ലോംഗ് ഐലന്റ് സ്വദേശി ഏലിയാമ്മ ആന്റണി (75) ഇസ്രായേല്‍ തീര്‍ഥാടനത്തിനിടെ ഈജിപ്റ്റില്‍ വച്ച് ഹൃദ്രോഗബാധമൂലം നിര്യാതയായി. ഭര്‍ത്താവ് ആന്റണി കൊടകുത്തുംപറമ്പിലും സഹോദരന്‍ മാത്യൂ സിറിയക് മഠത്തിക്കുന്നേലും സമീപത്തുണ്ടായിരുന്നു. നാല്‍പതോളം പേരുള്ള തീര്‍ത്ഥാടന സംഘത്തോടൊപ്പം ഒരാഴ്ച മുമ്പാണ് ഏലിയാമ്മ യാത്ര തിരിച്ചത്.

1974ല്‍ അമേരിക്കയില്‍ എത്തിയ ഏലിയാമ്മ ക്യൂന്‍സിലെ മേരി ഇമ്മാക്കുലേറ്റ് ഹോസ്പിറ്റലില്‍ ദീര്‍ഘകാലം നഴ്സായി സേവനം ചെയ്തിരുന്നു.കേരളത്തില്‍ കുറവിലങ്ങാടാണ് സ്വദേശം. ഭര്‍ത്താവ് കൊച്ചി സ്വദേശിയായ ആന്റണി കൊടകുത്തും പറമ്പില്‍, ജോസ് മഠത്തിക്കുന്നേല്‍ , മാത്യൂ സിറിയക് മഠത്തിക്കുന്നേല്‍, തെയ്യാമ്മ ജോബ്, ടോമി മഠത്തിക്കുന്നേല്‍ എന്നീ സഹോദരങ്ങള്‍ ന്യൂയോര്‍ക്കിലും , ജോര്‍ജ് മഠത്തിക്കുന്നേല്‍, അന്നമ്മ ജോര്‍ജ് , സാലി പയസ്, സിസ്റര്‍ മരിയ മഠത്തിക്കുന്നേല്‍ എന്നിവര്‍ നാട്ടിലും ഉണ്ട് . പരേതയുടെ ഏകമകന്‍ ലാന്‍സ് ആന്റണി വെല്‍സ് ഫാര്‍ഗോയില്‍ അസിസ്റന്റ് വൈസ് പ്രസിഡണ്ടാണ്.

റിപ്പോര്‍ട്ട്: പോള്‍ ഡി. പനയ്ക്കല്‍