മെല്‍ബണ്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് മോര്‍ തീമോത്തിയോസ് മാത്യൂസ് നേതൃത്വം നല്‍കും
Friday, April 4, 2014 6:06 AM IST
മെല്‍ബണ്‍: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മെല്‍ബണിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ഈ വര്‍ഷത്തെ ഹാശാ ശുശ്രൂഷകള്‍ക്ക് പാത്രിയര്‍ക്കീസ് ബാവയുടെ സെക്രട്ടറി മോര്‍ തീമോത്തിയോസ് മാത്യൂസ് കാര്‍മികത്വം വഹിക്കും.

ഏപ്രില്‍ 11ന് (നാല്‍പ്പതാംവെള്ളി) വൈകുന്നേരം അഞ്ചിന് തിരുമേനിക്ക് സ്വീകരണം നല്‍കും തുടര്‍ന്ന് നാല്‍പ്പതാം വെള്ളിയുടെ ശുശ്രൂഷകളും വി. കുര്‍ബാനയും നടക്കും.

12ന് (ശനി) കുമ്പസാരം, സന്ധ്യാപ്രാര്‍ഥന, ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം, അത്താഴ വിരുന്ന് എന്നിവ നടക്കും.

13ന് (ഓശാന ഞായര്‍) വൈകുന്നേരം മെത്രാപോലീത്തായുടെ കാര്‍മികത്വത്തില്‍ ഓശാനയുടെ ശുശ്രൂഷകളും വി. കുര്‍ബാനയും നടക്കും.

16ന് (പെസഹ ബുധന്‍) വൈകുന്നേരം നാലിന് പ്രാര്‍ഥന, 4.30ന് മെത്രാപോലീത്തായുടെ കാര്‍മികത്വത്തില്‍ വി. കുര്‍ബാന, 7.30ന് കുര്‍ബാന അനുഭവം, എട്ടിന് ലഘു ഭക്ഷണം.

17ന് (പെസഹാ വ്യാഴം) മെത്രാപോലീത്തായുടെ കാര്‍മികത്വത്തില്‍ വൈകുന്നേരം 5.30 മുതല്‍ കാല്‍കഴുകല്‍ ശുശ്രൂഷ.

18ന് (ദുഃഖവെള്ളി) രാവിലെ 11.30 മുതല്‍ വൈകുന്നേരം ആറു വരെ പീഡാനുഭവ ശുശ്രൂഷകള്‍ക്ക് മെത്രാപോലീത്ത കാര്‍മികത്വം വഹിക്കും.

19ന് (ശനി) വൈകുന്നേരം അഞ്ചിന് ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍, 5.30ന് ഈസ്റര്‍ കുര്‍ബാന എന്നിവയ്ക്ക് മെത്രാപോലീത്ത കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സ്നേഹവിരുന്ന് എന്നിവ നടക്കും.