സിഡ്നി മലയാളി റോമന്‍ കാത്തലിക്ക് കമ്യൂണിറ്റിയുടെ വിശുദ്ധവാരാചരണം
Thursday, April 3, 2014 8:49 AM IST
സിഡ്നി: മലയാളി റോമന്‍ കത്തോലിക്ക് കമ്യൂണിറ്റിയുടെ വിശുദ്ധവാരാചരണം ഏപ്രില്‍ 12, 17, 18, 19 തീയതികളില്‍ നടക്കും.

സ്ട്രാത്ത്ഫീല്‍ഡ് സെന്റ് മാര്‍ത്താസ് പള്ളിയിലാണ് ശുശ്രൂഷകള്‍ നടക്കുക. ഓശാന തിരുനാള്‍ ഏപ്രില്‍ 12 ന് (ശനി) വൈകുന്നേരം ആറു മുതല്‍ എട്ടു വരേയും പെസഹാ തിരുനാള്‍ 17 ന് (വ്യാഴം) വൈകുന്നേരം 8.30 മുതല്‍ 10 വരേയും ദുഃഖവെള്ളിയാഴ്ചയിലെ കര്‍മ്മങ്ങള്‍ 18 ന് വൈകുന്നേരം അഞ്ചു മുതല്‍ ഏഴു വരേയും ഈസ്റര്‍ ശുശ്രൂഷ 19 ന് രാത്രി എട്ടു മുതല്‍ 10 വരേയും നടക്കും. ശുശ്രൂഷകള്‍ക്ക് ഫാ. ഗബ്രിയേല്‍ മാളിയേക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ആന്റണി :0470424958, ജേക്കബ് തോമസ്: 0403675382 കെ.പി.ജോസ്: 0419306202, ജോസഫ് ആല്‍ ഫോന്‍സ്: 043080033.

റിപ്പോര്‍ട്ട്: ആന്റണി യേശുദാസ്