കാന്‍ബറായില്‍ ക്രിക്കറ്റ് കാര്‍ണിവല്‍
Monday, March 24, 2014 7:27 AM IST
കാന്‍ബറ: ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (ഒഐസിസി) ആഭിമുഖ്യത്തില്‍ ക്രിക്കറ്റ് കാര്‍ണിവല്‍ നടത്തുന്നു.

ഏപ്രില്‍ 15ന് (ഞായര്‍) രാവിലെ 11ന് കര്‍ട്ടന്‍ ഡിസ്ട്രിക് പ്ളെയിംഗ് ഫീല്‍ഡ് കാന്‍ബറ ഗ്രൌണ്ടിലാണ് കാര്‍ണിവല്‍ ആരംഭിക്കുക. പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ വിജയികള്‍ക്ക് ഒഐസിസി റോളിംഗ് ട്രോഫിയും റണ്ണര്‍അപ്പ് ടീമിനും ബെസ്റ് ബാറ്റ് മാന്‍, ബെസ്റ് ബോളര്‍ എന്നിവര്‍ക്കുള്ള ട്രോഫികളും വിതരണം ചെയ്യുമെന്ന് ഒഐസിസി കാന്‍ബറ പ്രസിഡന്റ് ബെന്നി കണ്ണമ്പുഴ അറിയിച്ചു.

കാര്‍ണിവലിന്റെ വിജയത്തിന് സുനില്‍ തോമസിന്റെ നേതൃത്വത്തില്‍ ടോംജി, അനില്‍രാജ്, ജയ്സണ്‍ ജോര്‍ജ്, തോമസ് ചെറിയാന്‍ എന്നിവരടങ്ങിയ കമ്മിറ്റി നിലവില്‍വന്നു.

കാര്‍ണിവലില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് കേരളീയ രീതിയില്‍ തയാറാക്കിയ കപ്പയും മീന്‍കറിയും ക്രമീകരിച്ചിട്ടുണ്ട്. വിവിധ ടീമുകള്‍ ഏറ്റുമുട്ടുന്ന ക്രിക്കറ്റ് കാര്‍ണിവലിലേക്ക് ഒഐസിസി റോളിംഗ് ട്രോഫി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഫ്ളൈ വേള്‍ഡ് ഗ്രാവന്‍സും റണ്ണര്‍അപ്പ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് സ്പൈസ് കോര്‍ണര്‍ ഫിലിപ്പും ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോജോ മാത്യു 0061 423 393425.

റിപ്പോര്‍ട്ട്: ഷൈനി ജോജോ