റൊട്ടോറ്വയില്‍ ധ്യാനവും തിരുനാളും ഭക്തിസാന്ദ്രമായി
Tuesday, March 18, 2014 12:44 AM IST
റൊട്ടോറ്വ(ന്യൂസിലന്‍ഡ്): ന്യൂസിലന്‍ഡിലെ റൊട്ടോറ്വ സെന്റ് മൈക്കിള്‍സ് പള്ളിയില്‍ നടന്ന ധ്യാനത്തിലും തിരുനാളിലും നിരവധിപേര്‍ പങ്കെടുത്തു. മാര്‍ച്ച് 13,14,15 തിയതികളില്‍ ഫാ.ഡേവിസ് പട്ടത്ത് സിഎംഐയുടെ നേതൃത്വത്തിലുള്ള ജറുസലേം ടീമാണ് ധ്യാനത്തിന് നേതൃത്വം നല്‍കിയത്.

മാര്‍ച്ച് 16 ന് വി.യൌസേപ്പിതാവിന്റെയും സെബസ്ത്യാനോസിന്റെയും തിരുനാള്‍ ആഘോഷിച്ചു. ഫാ.ജോസഫ് അക്കര മുഖ്യകാര്‍മികത്വം വഹിച്ചു. കഴുന്ന്, അടിമ, നേര്‍ച്ച എന്നിവ നാട്ടിലെ തിരുനാളാഘോഷത്തെ അനുസ്മരിപ്പിച്ചു. സ്നേഹവിരുന്നുമുണ്ടായിരുന്നു. റെജു കളപ്പറമ്പത്ത്, സുനില്‍ മൈക്കിള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷൈബു ആന്റണി