പെര്‍ത്തില്‍ പ്രവാസി മലയാളിയുടെ പ്രകാശനം ഏപ്രില്‍ അഞ്ചിന്
Friday, March 14, 2014 8:02 AM IST
പെര്‍ത്ത് : മലയാളികളുടെ പ്രതിമാസ വാര്‍ത്താ പത്രികയായ പ്രവാസി മലയാളിയുടെ പ്രകാശനം ഏപ്രില്‍ അഞ്ചിന് (ശനി) വൈകുന്നേരം 6.30ന് ഗോസ്നെല്‍ ഞടഘ ഹാളില്‍ (2 ങശഹഹ ഞീമറ ണല, ഏീിലഹഹ) നടക്കും.

പെര്‍ത്തിലെ ആദ്യകാല മലയാളി കുടിയേറ്റ സമുഹത്തിന്റെ പ്രതിനിധികളായ വിജയന്‍ - സീതാ ദമ്പതികള്‍ക്ക് ആദ്യ കോപ്പി നല്‍കി ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മോര്‍ സേവേറിയോസ് മെത്രാപ്പോലിത്ത പ്രവാസി മലയാളി യുടെ പ്രകാശനകര്‍മ്മം നിര്‍വഹിക്കും.

മാനേജിംഗ് എഡിറ്റര്‍ കെ.പി.ഷിബുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ചീഫ് ന്യൂസ് എഡിറ്റര്‍ പ്രകാശ് ജോസഫ്, മാവയുടെ പ്രസിഡന്റ് ഐപ്പ് ചുണ്ടമണ്ണില്‍, മാപ്പ് പ്രസിഡന്റ് തോമസ് മാത്യു, പൂമ സെക്രട്ടറി തോമസ് ഡാനിയേല്‍, ജൂണ്ടലപ്പ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജിം ജോയോ, വാക്ക സെക്രട്ടറി ജോസ് ലെറ്റ് സെബാസ്റ്യന്‍, ക്ളബ് മലയാളം പ്രസിഡന്റ് ജിയോ ജോണ്‍, കെസിഎ പ്രസിഡന്റ് റോയല്‍ തോമസ്, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ചീഫ് എക്സിക്യുട്ടിവ് എഡിറ്റര്‍ ജേക്കബ് സോളമന്‍ സ്വാഗതവും എക്സിക്യുട്ടിവ് എഡിറ്റര്‍ ഐന്‍സ്റിന്‍ വര്‍ഗീസ് നന്ദിയും പറയും.

റിപ്പോര്‍ട്ട്: ബിജു നാടുകാണി