ഗോപിനാഥും സംഘവും മാര്‍ച്ച് ആറിന് മെല്‍ബണില്‍; മാജിക് ഷോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Wednesday, March 5, 2014 4:50 AM IST
മെല്‍ബണ്‍: ലോകപ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടും സംഘവും ഓസ്ട്രേലിയ സന്ദര്‍ശനത്തിന്റെ ഭാഗമായി ആദ്യ മാന്ത്രിക പരിപാടി മെല്‍ബണില്‍ മാര്‍ച്ച് ഒമ്പതിന് (ഞായര്‍) മൊണാഷ് റോബര്‍ട്ട് ബ്ളാക്ക് വുഡ് തീയേറ്ററില്‍ വൈകുന്നേരം ഏഴിന് നടക്കും.

മാര്‍ച്ച് ഒമ്പതു മുതല്‍ 29 വരെ നീണ്ടുനില്‍ക്കുന്ന പര്യടനത്തില്‍ മെല്‍ബണ്‍, സിഡ്നി, അഡ്ലൈഡ്, ബ്രിസ്ബയിന്‍ എന്നീ സിറ്റികളില്‍ ഇന്ദ്രജാല പ്രകടനങ്ങള്‍ കാഴ്ചവയ്ക്കും.

മാര്‍ച്ച് ആറിന് (വ്യാഴം) മെല്‍ബണ്‍ എയര്‍പോര്‍ട്ടിലെത്തുന്ന ഗോപിനാഥ് മുതുകാടിനും സംഘത്തിനും സംഘാടകര്‍ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഇന്ദ്രജാല വേദിയിലെ ഏറ്റവും നൂതനമായ പ്രൊപ്പല്ലര്‍ എസ്കേയ്പ്പ് മുതല്‍ മാജിക് സ്വിംഗ് വരെ വേദിയില്‍ പുനര്‍അവതരിപ്പിക്കാന്‍ ഏകദേശം മൂന്നു ടണ്ണോളം വരുന്ന ഉപകരണങ്ങള്‍ ഇതിനോടകം മെല്‍ബണില്‍ എത്തിക്കഴിഞ്ഞു.

ഷോയുടെ ടിക്കറ്റുകള്‍ ഏറെയും വിറ്റുകഴിഞ്ഞതായി സംഘാടകര്‍ അവകാശപ്പെട്ടു. 25 ഡോളര്‍ മുതലാണ് ടിക്കറ്റ് നിരക്ക്. മലയാളികളെ കൂടാതെ തദ്ദേശിയരും മാജിക് ഷോ കാണാന്‍ ടിക്കറ്റ് മുന്‍കാറായി ബുക്കു ചെയ്തു കഴിഞ്ഞു.

ഇന്ദ്രജാലം നടക്കുന്ന ക്ളയിറ്റണിലെ മൊണാഷ് റോബര്‍ട്ട് ബ്ളാക്ക്വുഡ് തിയേറ്റര്‍ ഗോപിനാഥും സംഘവും വെള്ളിയാഴ്ച സന്ദര്‍ശിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും: 0468333200, 1300983725.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍