'വിശ്വാസ പരിശീലന അധ്യാപകര്‍ സഭയ്ക്കും സമുദായത്തിനും മാതൃകയാകണം'
Wednesday, March 5, 2014 4:49 AM IST
മെല്‍ബണ്‍: പാശ്ചാത്യ സംസ്കാരത്തില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് വിശ്വാസ പരിശീലനം നല്‍കുന്നതിലൂടെ അധ്യാപകര്‍ സഭയ്ക്കും സമുദായത്തിനും മാതൃകയാകുകയാണെന്ന് മാര്‍ ജോസഫ് പണ്ടാരശേരി.

ക്നാനായ കമ്യൂണിറ്റി ഓഫ് വിക്ടോറിയയുടെയും മെല്‍ബണ്‍ ക്നാനായ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഈ വര്‍ഷത്തെ വിശ്വാസ പരിശീലന ക്ളാസുകളുടെ ഉദ്ഘാടനം മാര്‍ ജോസഫ് പണ്ടാരശേരി നിര്‍വഹിച്ചു.

മെല്‍ബണിലെ ഫോക്കനാര്‍ സെന്റ് മാത്യൂസ് പള്ളിയുടെ ഹാളില്‍ തിങ്ങിനിറഞ്ഞ സമുദായംഗങ്ങള്‍ക്ക് ക്നാനായ കമ്യൂണിറ്റി ഓഫ് വിക്ടോറിയയുടെ നോര്‍ത്ത് കോഓര്‍ഡിനേറ്റര്‍ സിബു അലക്സ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. മെല്‍ബണ്‍ ക്നാനായ മിഷന്‍ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി അനുഗ്രഹപ്രഭാഷണം നടത്തി. ചടങ്ങില്‍ ബിജു രാമച്ചനാട് ഈശ്വര പ്രാര്‍ഥന നടത്തി. ഫാ. തോമസ് കൂമ്പിക്കല്‍, ക്നാനായ കമ്യൂണിറ്റി ഓഫ് വിക്ടോറിയയുടെ പ്രസിഡന്റ് ബിജിമോന്‍ തോമസ്, സെക്രട്ടറി സോളമന്‍ ജോര്‍ജ്, വിശ്വാസ പരിശീലന അധ്യാപകരുടെ കോഓര്‍ഡിനേറ്റര്‍മാരായ ജിജിമോന്‍ കുഴിവേലി, ഡോ. സ്റീഫന്‍ ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്ന് അംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറി. കള്‍ച്ചറല്‍ പരിപാടിക്ക് ജോയിന്റ് സെക്രട്ടറി ലിസി ജോസ്മോന്‍, സജിമോന്‍ അനില്‍, ഷൈബി, ബോബി, സിന്ധു അനിമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മാനസാ ജിജിമോന്‍, ജിക്സി ജോസ്മോന്‍, ലിയ പാറയ്ക്കന്‍, സ്റെബിന്‍ സ്റീഫന്‍ എന്നിവര്‍ പരിപാടികളുടെ അവതാരകരായിരുന്നു.

ക്നാനായ കമ്യൂണിറ്റി ഓഫ് വിക്ടോറിയയുടെ സൌത്ത് കോഓര്‍ഡിനേറ്റര്‍ സ്റീഫന്‍ ഓക്കാടന്‍ നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍