സഖറിയാസ് മാര്‍ പീലക്സിനോസ് തിരുമേനിക്ക് സിഡ്നിയില്‍ സ്വീകരണം നല്‍കി
Tuesday, March 4, 2014 7:59 AM IST
സിഡ്നി: യാക്കോബായ സുറിയാനി സഭയുടെ ഇടുക്കി ഭദ്രസന മെത്രാപോലീത്ത സഖറിയാസ് മാര്‍ പീലക്സിനോസ് തിരുമേനിക്ക് സിഡ്നി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ഓസ്ട്രേലിയയിലെ യാക്കോബായ സുറിയാനി സഭയുടെ വിവിധ പള്ളികളിലെ വലിയ നോമ്പ് ശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

സിഡ്നി, ബ്രിസ്ബന്‍, അഡ്ലൈഡ്, ആലിസ് സ്പ്രിംഗ്സ്, കാന്‍ബെറ, മെല്‍ബണ്‍ എന്നിവിടങ്ങളില്‍ പീലക്സിനോസ് തിരുമേനിയുടെ കാര്‍മികത്വത്തില്‍ ധ്യാനവും വി.കുര്‍ബാനയും ഉണ്ടായിരിക്കും.

സിഡ്നി സെന്റ് മേരീസ് പള്ളി വികാരി റവ. ഫാ. ജോസഫ് കുന്നപ്പിള്ളില്‍, സിഡ്നി സെന്റ് ജോര്‍ജ് പള്ളി വികാരി റവ. ഫാ.ഗീവര്‍ഗീസ് കുഴിയേലില്‍, ട്രസ്റ്റിമാരായ ബാബു പോള്‍, പി.കെ. കുര്യാച്ചന്‍, സെക്രട്ടറിമാരായ ജെനുവിന്‍ ബേസില്‍, ഷിബി എന്‍. പൌലോസ്, മുന്‍ ട്രസ്റ്റി ജിജു പീറ്റര്‍, പ്രയര്‍സെല്‍ സെക്രട്ടറി വിനയ് വര്‍ഗീസ്, ബേബി വാഴപ്പിള്ളി, ജിബി കുര്യാക്കോസ്, സോണി, ബിജു ഏലിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

റിപ്പോര്‍ട്ട്: ജിന്‍സണ്‍ കുര്യന്‍