പെര്‍ത്തില്‍ വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും മാര്‍ച്ച് 16, 17, 18, 19 തീയതികളില്‍
Thursday, February 20, 2014 10:27 AM IST
പെര്‍ത്ത്: അഭിഷേകാഗ് നി ടീം ഒരുക്കുന്ന വചന പ്രഘോഷണത്തിനും രോഗശാന്തി ശുശ്രൂഷകള്‍ക്കും മാര്‍ച്ച് 16 മുതല്‍ 19 വരെ പെര്‍ത്ത് വേദിയാകും.

മാഡിംഗ്ടണ്‍ ഹോളി ഫാമിലി ദേവാലയത്തില്‍ നടക്കുന്ന ധ്യാനത്തിന് അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും സെഹിയോന്‍ ടീം അംഗം പാ. സാജു ഇലഞ്ഞിക്കലും നേതൃത്വം നല്‍കും.

16ന് (ഞായര്‍) രാവിലെ 10.30ന് ആരംഭിക്കുന്ന ധ്യാനം വൈകുന്നേരം നാലിന് അവസാനിക്കും. തുടര്‍ന്നുള്ള 17, 18, 19 തീയതികളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെയാണ് ധ്യാനം. ധ്യാനത്തോടനുബന്ധിച്ച് കുമ്പസാരത്തിനും കൌണ്‍സിലിംഗിനും സൌകര്യമുണ്ടായിരിക്കും.

നോമ്പുകാലത്ത് അനുതാപത്തിന്റേയും പ്രാശ്ചിത്തത്തിന്റേയും സന്ദേശം പകരാന്‍ ലക്ഷ്യമിട്ടുള്ള ധ്യാനത്തിലേക്ക് ജാതിമത ഭേദമെന്യെ പെര്‍ത്തിലെ മുഴുവന്‍ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി ഫാ. വര്‍ഗീസ് പാറയ്ക്കല്‍ വി.സി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. വര്‍ഗീസ് പാറയ്ക്കല്‍ വി.സി 0402186459.

റിപ്പോര്‍ട്ട്: പ്രകാശ് ജോസഫ്