ഫ്ളൈ വേള്‍ഡ് മണി പ്രവര്‍ത്തനമാരംഭിച്ചു
Thursday, February 6, 2014 9:11 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ട്രാവല്‍ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഫ്ളൈ വേള്‍ഡ് ട്രാവല്‍സിന്റെ കീഴില്‍ അവരുടെ പുതിയ സംരംഭമായ മണി എക്സ്ചേഞ്ച് പ്രവര്‍ത്തനമാരംഭിച്ചു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനവും വെഞ്ചരിപ്പും മെല്‍ബണില്‍ സീറോ മലബാര്‍ സഭയുടെ പുതിയ വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി നിര്‍വഹിച്ചു.

ഏറ്റുവും നല്ല പുതിയ നിരക്കുകളില്‍ ഓണ്‍ലൈന്‍ വഴി നാട്ടിലേയ്ക്കും മറ്റ് രാജ്യങ്ങളിലേയ്ക്കും പണം അയയ്ക്കുകയും 24 മണിക്കൂറും പ്രവര്‍ത്തന ക്ഷമതയുളള കസ്റമര്‍ സര്‍വീസും ഫ്ളൈ വേള്‍ഡ് മണി ട്രാന്‍സ്ഫറിന്റെ പ്രത്യേകതയാണ്. മെല്‍ബണിലെ സൌത്തില്‍ ഡാന്റിനോംഗില്‍ പ്രവര്‍ത്തനമാരംഭിച്ച ഫ്ളൈ വേള്‍ഡിന്റെ ഓഫീസുമായി ബന്ധപ്പെടുവാന്‍ 044 989 1010, 049 001 1615 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ബേബി (ഓപ്പറേഷന്‍ മാനേജര്‍) - 0470 320 908.